സൗദി അറേബ്യ: 10,000 വർഷം മുൻപ് സൗദി അറേബ്യയിൽ മരുഭൂമിയിൽ മനുഷ്യർ ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകൾ നടത്തിയിരിക്കുകയാണ് ഗവേഷകർ. വർഷങ്ങൾക്ക് മുൻപ് മനുഷ്യൻ താമസിച്ചിരുന്നു എന്ന് കരുതപ്പെടുന്ന പുരാതന ഗുഹയാണ് ഗവേഷകർ കണ്ടെത്തിയത്. വളർത്തു മൃഗങ്ങളുമായി ഗുഹയിൽ മനുഷ്യർ താമസിച്ചിരുന്നു എന്നാണ് ഗവേഷകരുടെ അനുമാനം. ഇവര് മിക്കവാറും ആഫ്രിക്കന് പ്രദേശത്ത് നിന്നും എത്തിയവരാകാമെന്നാണ് ഗവേഷകർ കരുത്തുന്നത്.
അറേബ്യന് പെനിന്സുലയുടെ പുരാതന കാലത്തെ കുറിച്ചുള്ള കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലുള്ള ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ മൃഗശാലാ ശാസ്ത്രജ്ഞനായ മാത്യു സ്റ്റുവർട്ടും സംഘവുമാണ്. 2018-ൽ സ്റ്റുവർട്ടും സംഘവും കണ്ടെത്തിയ 8,000 വർഷം പഴക്കമുള്ള മനുഷ്യന്റെ വിരൽ അസ്ഥി ഈ രംഗത്തെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നായിരുന്നു. ആഫ്രിക്കയ്ക്ക് പുറത്ത് കണ്ടെത്തിയ ഏറ്റവും പഴയ മനുഷ്യ ഫോസിലുകളിൽ ഒന്നാണിത്. ഒരു തടാകതീരത്ത് 1,20,000 വർഷം പഴക്കമുള്ള കാൽപ്പാടുകൾ 2020ൽ കണ്ടെത്തിയിരുന്നു.
സൗദി അറേബ്യയിലെ അഗ്നിപര്വ്വതങ്ങളില് നിന്നും ഒഴുകിയ ലാവകളാണ് ഈ ഗുഹകളുടെ നിര്മ്മിതിക്ക് കാരണമെന്നും ഗവേഷകര് ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു ഗുഹയ്ക്ക് സമീപത്ത് നടത്തിയ ഖനനത്തില് 600ല് അധികം മൃഗങ്ങളുടെയും മനുഷ്യരുടെയും അസ്ഥികളും 44 ഓളം കല്ല് ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. ഗുഹയിൽ മനുഷ്യർ വന്നു പോയതിൻ്റെ ചില അടയാളങ്ങളും കണ്ടെത്തിയിരുന്നു. ഒപ്പം ഗുഹയുടെ ചുമരുകളിൽ ആടിൻ്റെ ചിത്രങ്ങൾ വരച്ചു വെച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പശുക്കളും ആടുകളുമായി വിശ്രമിക്കാനായി മനുഷ്യര് ഗുഹകള് തിരഞ്ഞെടുത്തിരിക്കാമെന്നും പഠനത്തിൽ പറയുന്നു.
യുഡിഎഫില് നിന്ന് തിരുത്തല് പ്രതീക്ഷിക്കുന്നില്ല,വോട്ടിലൂടെ ജനങ്ങള് മറുപടി നല്കും: ബൃന്ദ കാരാട്ട്