ചെമ്മരിയാടിന്റെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ടു; ആടിനെ വെടിവെച്ച് കൊന്നു

ഓക്ലാൻഡിന് പടിഞ്ഞാറുള്ള ചെറിയ പട്ടണമായ വൈതാകെരെയിലെ ഒരു പാടശേഖരത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

dot image

ഓക്ലാന്ഡ്: ന്യൂസിലാൻ്റിൽ ചെമ്മരിയാടിന്റെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വ്യാഴാഴ്ചയാണ് സംഭവം. ഓക്ലാൻഡിന് പടിഞ്ഞാറുള്ള ചെറിയ പട്ടണമായ വൈതാകെരെയിലെ ഒരു പാടശേഖരത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങളായി മാതാപിതാക്കളുമായി ഫോണിൽ ബന്ധപ്പെടാൻ സാധ്യമാകാതെ വന്നതോടെ മകൻ അന്വേഷിച്ചെത്തുകയായിരുന്നു. പിന്നാലെയാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മകൻ നൽകിയ വിവരം അനുസരിച്ച് സംഭവ സ്ഥലം പരിശോധിച്ച പൊലീസാണ് അക്രമി ചെമ്മരിയാടാണെന്ന് വ്യക്തമായത്. ദമ്പതികൾ പാടശേഖരത്തിന് അടുത്തെത്തിയ സമയത്ത് ഈ മേഖലയിൽ ചെമ്മരിയാട് ഉണ്ടായിരുന്നതായും പൊലീസ് വിശദമാക്കി. വൃദ്ധ ദമ്പതികളെ ആക്രമിച്ച ആൺ ചെമ്മരിയാടിനെ വെടിവച്ച് കൊന്നതായും ന്യൂസിലാൻറ് പൊലീസ് അറിയിച്ചു.

ചെമ്മരിയാടിന്റെ ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാളെ രക്ഷിക്കാനായി ശ്രമിച്ച പൊലീസ് സംഘത്തിന് നേരെ തിരിഞ്ഞ ചെമ്മരിയാടിനെ വെടിവച്ച് കൊല്ലുകയായിരുന്നു. പ്രദേശത്തെ ആളുകളെ ആകെ ആട് ശല്യപ്പെടുത്തിരിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us