ഹെലികോപ്റ്റർ തകർന്ന് ഒമ്പത് കൊളംബിയൻ സൈനികർ കൊല്ലപ്പെട്ടു

റഷ്യൻ നിർമ്മിത എന്ന ഹെലികോപ്റ്ററായ എംഐ-17 ആണ് തകർന്നത്

dot image

ബോഗോട്ട്: വടക്കൻ കൊളംബിയയിൽ ഹെലികോപ്റ്റർ തകർന്ന് ഒമ്പത് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. അപകടത്തിൽ മരിച്ചവരിൽ രണ്ട് ഉദ്യോഗസ്ഥരും രണ്ട് സർജൻമാരും മൂന്ന് സ്വകാര്യ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഹെലികോപ്റ്ററിലെ യാത്രക്കാരിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്.

പ്രാദേശിക സമയം ഉച്ചയ്ക്ക് 1.50 ഓടെയാണ് ഹെലികോപ്റ്റർ തകർന്നതെന്ന് സൈന്യം അറിയിച്ചു. സൈനിക ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്ന റഷ്യൻ നിർമ്മിത ഹെലികോപ്റ്ററായ എംഐ-17 ആണ് തകർന്നത്.

നാഷണൽ ലിബറേഷൻ ആർമി ഗറില്ല ഗ്രൂപ്പും ഗൾഫ് ക്ലാൻ എന്നറിയപ്പെടുന്ന മയക്കുമരുന്ന് കടത്ത് ഗ്രൂപ്പും തമ്മിൽ അടുത്തിടെ ഏറ്റുമുട്ടിയ പ്രദേശമായ സാന്താ റോസ ഡെൽ സൂർ മുനിസിപ്പാലിറ്റിയിലേക്ക് ഹെലികോപ്റ്ററിൽ സാധനങ്ങൾ കൊണ്ടുപോകുകയായിരുന്നുവെന്ന് കൊളംബിയൻ സൈന്യം പ്രസ്താവനയിൽ പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us