'ഗെയിം ഓഫ് ത്രോൺസ്' നടൻ അയാൻ ഗെൽഡർ അന്തരിച്ചു

ബിബിസി വണ്ണിന്റെ പീരിയോഡിക്കൽ ഡിറ്റക്ടീവ് സീരീസായ 'ഫാദർ ബ്രൗണിൽ' ഗെൽഡർ വേഷമിട്ടിരുന്നു

dot image

പ്രശസ്ത ബ്രിട്ടീഷ് നടൻ അയാൻ ഗെൽഡർ (74) അന്തരിച്ചു. 'ഗെയിം ഓഫ് ത്രോൺസ്' എന്ന വെബ് സീരീസിലെ കെവാൻ ലാനിസ്റ്റർ എന്ന വേഷത്തിലെത്തി ആരാധകരുടെ മനം കവർന്ന നടനായിരുന്നു ഗെൽഡർ. കാൻസർ രോഗത്തെ തുടർന്നാണ് മരണം. പങ്കാളിയും നടിയുമായ ബെൻ ഡാനിയൽസ് ഇൻസ്റ്റഗ്രാമിലൂടെയാണ് മരണ വാർത്ത പങ്കുവെച്ചത്.

കഴിഞ്ഞദിവസം ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഗെൽഡറിന്റെ മരണം. കഴിഞ്ഞ ഡിസംബർ മുതൽ ഗെൽഡർ അർബുദത്തോട് പോരാടുകയായിരുന്നുവെന്നും പങ്കാളി പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

'ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെ'; കോണ്ഗ്രസിനെ വെട്ടിലാക്കി സാം പിത്രോഡ

ഈ വർഷമാദ്യം ബിബിസി വണ്ണിന്റെ പീരിയോഡിക്കൽ ഡിറ്റക്ടീവ് സീരീസായ 'ഫാദർ ബ്രൗണിൽ' ഗെൽഡർ വേഷമിട്ടിരുന്നു. ടോർച്ച് വുഡ്, ഹിസ് ഡാർക്ക് മെറ്റീരിയൽസ്, ഡോക്ടർ ഹു, സ്നാച്ച്, ദ ബിൽ തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചു. നിരവധി പേരാണ് നടന് ആദരാഞ്ജലികൾ അറിയിച്ച് പോസ്റ്റിനടിയിൽ കമന്റ് ചെയ്തിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us