നാക്ക് പിഴയിൽ വീണ്ടും ബൈഡൻ; ഉത്തര കൊറിയൻ പ്രസിഡന്റിനെ ദക്ഷിണ കൊറിയൻ പ്രസിഡന്റാക്കി

സ്വകാര്യ സ്ഥാപനത്തിന്റെ ഫണ്ട് റെയ്സിങ് പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ബൈഡന് നാക്കുപിഴച്ചത്

dot image

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന് നാക്കുപിഴ പറ്റുന്നത് പുതിയ കാര്യമല്ല. ഇതിന് മുമ്പും നിരവധി തവണ ബൈഡന് നാക്കു പിഴ പറ്റിയിട്ടുണ്ട്. ഇപ്പോഴിതാ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിനെ ദക്ഷിണ കൊറിയൻ പ്രസിഡൻറാക്കിയിരിക്കുകയാണ് 81 വയസുള്ള ജോ ബൈഡൻ. സ്വകാര്യ സ്ഥാപനത്തിന്റെ ഫണ്ട് റെയ്സിങ് പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ബൈഡന് നാക്കുപിഴച്ചത്. സംസാരത്തിനിടെ എതിരാളിയും മുൻ പ്രസിഡന്റുമായ ഡൊണാള്ഡ് ട്രംപിനെതിരെ ബൈഡൻ ആഞ്ഞടിച്ചു. റിപ്പബ്ലിക്കൻ ഭരണകാലത്താണ് കിം ജോങ് ഉന്നിന് ട്രംപ് പ്രണയ ലേഖനമെഴുതിയതും വൈറ്റ്ഹൗസിൽ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നും ബൈഡൻ പറഞ്ഞു.

കിം ജോങ് ഉന്നിനെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. ഇന്ത്യൻ-അമേരിക്കൻ ശതകോടീശ്വരൻ വിനോദ് ഖോസ്ലയുടെ സിലിക്കൺ വാലിയിലെ വസതിയിൽ വെച്ചായിരുന്നു ട്രംപിന്റെ ധനസമാഹരണം. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ബൈഡൻ 1.5 മില്യൺ ഡോളർ സമാഹരിച്ചതായി റിപ്പോർട്ടുണ്ട്. അതെ സമയം ഗുരുതര ഘട്ടത്തിലുള്ള അൽഷൈമേഴ്സ് രോഗത്തിന്റെ പിടിയിലാണ് ബൈഡൻ എന്ന റിപ്പോർട്ടുണ്ട്. ഈ കാര്യം ചൂണ്ടി കാട്ടി ബൈഡൻ യുഎസ് പ്രസിഡന്റാകാൻ യോഗ്യനല്ലെന്ന വാദവുമായി ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു.

തകര്ക്കാന് ശ്രമിക്കുന്തോറും ശക്തിപ്രാപിക്കും; മോദിക്ക് കടന്നാക്രമണം, ആവേശമായി കെജ്രിവാള്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us