സ്ലോവാക്യന് പ്രധാനമന്ത്രി റോബര്ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

വെടിയുതിര്ത്തയാളെ സുരക്ഷാ ഉദ്യോഗസ്ഥര് പിടികൂടിയെന്നാണ് റിപ്പോര്ട്ടുകള്

dot image

ബ്രാറ്റിസ്ലാവ: സ്ലോവാക്യന് പ്രധാനമന്ത്രി റോബര്ട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്. തലസ്ഥാനമായ ബ്രാറ്റിസ്ലാവയില് നിന്ന് 150 കിലോ മീറ്റര് അകലെ സ്ഥിതി ചെയ്യുന്ന ഹാന്ഡ്ലോവ എന്ന സ്ഥലത്ത് വച്ചാണ് റോബര്ട്ട് ഫിക്കോയ്ക്ക് വെടിയേറ്റത്. സംഭവത്തില് പരിക്കേറ്റ ഫിക്കോയെ ആശുപത്രിയില് പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി.

കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില് ആറു പേര് അറസ്റ്റില്

വെടിയുതിര്ത്തയാളെ സുരക്ഷാ ഉദ്യോഗസ്ഥര് പിടികൂടിയെന്നാണ് റിപ്പോര്ട്ടുകള്. മന്ത്രിസഭാ യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് വെടിയേറ്റത്. നിരവധി തവണ വെടിയേറ്റെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്ട്ടുണ്ട്. ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് യുറോപ്യന് യൂണിയന് അറിയിച്ചു. പ്രധാനമന്ത്രിയെ ഉന്നമിട്ട് അക്രമി നാലു തവണ വെടിയുതിര്ത്തതായാണ് റിപ്പോര്ട്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us