കോവിഷീൽഡിന് പിന്നാലെ കോവാക്സിനും; ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് റിപ്പോർട്ട്

ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്

dot image

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന് പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്. കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 2022 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെയായിരുന്നു പഠനം. ജർമനി ആസ്ഥാനമായുള്ള സ്പ്രിംഗർ ഇങ്ക് എന്ന ജേർണലില് ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 291 മുതിർന്നവരിലും 635 കൗമാരക്കാരിലുമായി ആകെ 926 പേരിലായിരുന്നു പഠനം. ഒരുവർഷം കഴിഞ്ഞശേഷം 926 പേരിൽ 50 ശതമാനത്തോളം പേർക്ക് അണുബാധയുണ്ടായതായി സ്ഥിരീകരിച്ചു. മുതിർന്നവരിൽ നാലുപേർ മരിച്ചു. ഈ നാലുപേരും പ്രമേഹബാധിതരായിരുന്നു. മൂന്നുപേർക്കു ഹൈപ്പർടെൻഷനും ഉണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്വസനേന്ദ്രിയത്തിലാണ് ഭൂരിഭാഗം പേര്ക്കും അണുബാധയുണ്ടായത്.

ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന പ്രശ്നങ്ങള്, ചര്മരോഗങ്ങള് എന്നിവയും ഇവരില് കണ്ടെത്തി. 304 കൗമാരക്കാരിലും (47.9 ശതമാനം), 124 മുതിര്ന്നവരിലും ശ്വാസകോശ അണുബാധ റിപ്പോര്ട്ട് ചെയ്തു. 10.2 ശതമാനം പേര്ക്ക് ത്വക്ക് രോഗങ്ങളും 4.7 ശതമാനം പേര്ക്ക് ഞരമ്പ് സംബന്ധമായ പ്രശ്നങ്ങളും 5.8 ശതമാനം പേര്ക്ക് പേശി സംബന്ധമായ പ്രശ്നങ്ങളും 5.5 ശതമാനം പേര്ക്ക് നാഡീസംബന്ധമായ പ്രശ്നങ്ങളും കണ്ടെത്തി. 4.6 ശതമാനം പേര്ക്കാണ് ആര്ത്തവ ക്രമക്കേടുകള് കണ്ടെത്തിയത്. 0.3 ശതമാനം പേര്ക്ക് പക്ഷാഘാതത്തിനുള്ള സാധ്യതകളും കണ്ടെത്തി.

'മകളുടെ മരണം കൊവിഷീല്ഡ് മൂലം'; സെറം ഇന്സ്റ്റിറ്റ്യൂട്ടിനെതിരെ നിയമപോരാട്ടം തുടങ്ങി മാതാപിതാക്കള്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us