ഇറാന് പ്രസിഡന്റിന്റെ ഹെലികോപ്റ്റര് അപകടത്തില്പ്പെട്ടു

ടെഹ്റാനില് നിന്നും 600 കിലോമീറ്റര് അകലെയാണ് അപകടം.

dot image

ദുബായ്: ഇറാന് പ്രസിഡന്റിന്റെ ഹെലികോപ്റ്റര് അപകടത്തില്പ്പെട്ടു. പ്രസിഡന്റ് ഇബ്രാംഹിം റെയ്സി അപകടസമയത്ത് ഹെലികോപ്റ്ററില് ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇറാന് വിദേശകാര്യ മന്ത്രിയും ഹെലികോപ്റ്ററില് ഉണ്ടായിരുന്നു.

അസര്ബൈജാന് അതിര്ത്തിക്കടുത്ത് ജോല്ഫ നഗരത്തിലാണ് അപകടമുണ്ടായത്. ടെഹ്റാനില് നിന്നും 600 കിലോമീറ്റര് അകലെയാണ് അപകടം. അണക്കെട്ട് ഉദ്ഘാടനത്തിനാണ് ഇറാൻ പ്രസിഡൻ്റ് അസർബൈജാനിലെത്തിയത്. അസർബൈജാൻ പ്രസിഡന്റ് ഇല്ഹാം അല്യേവിനൊപ്പമാണ് അണക്കെട്ട് ഉദ്ഘാടനം ചെയ്തത്. അസർബൈജാനും ഇറാനും ചേർന്ന് അരാസ് നദിയിൽ നിർമിച്ച മൂന്നാമത്തെ അണക്കെട്ടിൻ്റെ ഉദ്ഘാടനമാണ് നടന്നത്.

മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റര് അടിയന്തര ലാന്റിംഗ് നടത്തിയെന്ന് ഇറാന് വാര്ത്ത ഏജന്സി റിപ്പോര്ട്ട് ചെയ്യുന്നു. ഹെലികോപ്റ്ററിലുള്ളവരുമായി ആശയവിനിമയം സാധ്യമാകുന്നുണ്ടെന്നും റിപ്പോര്ട്ടിലുണ്ട്.

dot image
To advertise here,contact us
dot image