സിംഗപ്പൂർ എയര്ലൈന്സ് അപകടം; വിമാനത്തിൽ ഉണ്ടായിരുന്നത് മൂന്ന് ഇന്ത്യക്കാർ

211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്

dot image

ബാങ്കോക്ക്: ആകാശച്ചുഴിയില്പ്പെട്ടുണ്ടായ അപകടത്തില്പെട്ട സിംഗപ്പൂര് എയര്ലൈന്സ് വിമാനത്തിനുള്ളില് മൂന്ന് ഇന്ത്യക്കാര് ഉണ്ടായിരുന്നതായി റിപ്പോര്ട്ട്. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള SQ 321 യാത്രാ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ഓസ്ട്രേലിയയിൽ നിന്ന് 56 യാത്രക്കാർ, കാനഡയിൽ നിന്ന് രണ്ടുപേർ, ജർമ്മനിയിൽ നിന്ന് ഒരാൾ, ഇന്ത്യയിൽ നിന്ന് മൂന്ന് പേർ, ഇന്തോനേഷ്യയിൽ നിന്ന് രണ്ട് പേർ, ഐസ്ലൻഡിൽ നിന്ന് ഒരാൾ, അയർലൻഡിൽ നിന്ന് നാല്, ഇസ്രായേലിൽ നിന്ന് ഒന്ന്, മലേഷ്യയിൽ നിന്ന് 16, മ്യാൻമറിൽ നിന്ന് രണ്ട് പേർ, ന്യൂസിലൻഡിൽ നിന്ന് 23, ഫിലിപ്പൈൻസിൽ നിന്ന് അഞ്ച്, സിംഗപ്പൂരിൽ നിന്ന് 41, ദക്ഷിണ കൊറിയയിൽ നിന്ന് ഒന്ന്, സ്പെയിനിൽ നിന്ന് രണ്ടുപേർ, യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് 47, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ നിന്ന് 4 പേർ. തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

വിമാന അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റിരുന്നു. 73കാരനായ ബ്രിട്ടീഷുകാരനാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്ന്നാകാമെന്ന് ബാങ്കോക്ക് സുവര്ണഭൂമി വിമാനത്താവളത്തിലെ എയര്പോര്ട്ട് ജനറല് മാനേജര് കിറ്റിപോങ് പറഞ്ഞു. ഇയാളുടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

അപകടത്തിൽ പെട്ട സിംഗപ്പുര് എയര്ലൈന്സ് വിമാനത്തിനുള്ളില് നിന്നുള്ള ദൃശ്യങ്ങള് പുറത്ത് വന്നിരുന്നു. അപകടത്തിൽ വിമാനം ബാങ്കോക്കിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ യാത്രക്കാരുടെ സാധനങ്ങള് നിലത്തു വീണുകിടക്കുന്നതായും ഓക്സിജന് മാസ്ക്കുകളും മറ്റും പുറത്തേക്ക് തള്ളിയ നിലയിലും കാണാൻ സാധിക്കുന്നുണ്ട്.

സിംഗപ്പൂർ എയര്ലൈന്സ് അപകടം; വിമാനം താഴേക്ക് പതിച്ചത് അഞ്ച് മിനിട്ടില് 6000 അടി താഴേക്ക്, വീഡിയോ

അഞ്ച് മിനിട്ടിനുള്ളില് വിമാനം 6000-അടി താഴുകയായിരുന്നു. ഫ്ളൈറ്റ്റഡാര് 24-ന്റെ റിപ്പോര്ട്ട് പ്രകാരം വിമാനം അഞ്ച് മിനിറ്റിനുള്ളില് 37,000 അടി ഉയരത്തില് നിന്ന് 31,000 അടിയിലേക്കാണ് താഴ്ന്നത്. സംഭവം നടന്നതിന് പിന്നാലെ ബാങ്കോക്ക് സുവര്ണഭൂമി വിമാനത്താവളത്തില് വിമാനം എമര്ജന്സി ലാന്ഡിങ് നടത്തുകയായിരുന്നു. വിമാനം താഴ്ന്നതിനാല് സീറ്റ് ബെല്റ്റ് ധരിക്കാത്തവര് സീലിങ്ങില് ചെന്ന് ഇടിക്കുകയായിരുന്നവെന്ന് വിമാനത്തിലെ യാത്രികർ പറഞ്ഞു. 16 വർഷം പഴക്കമുള്ള 777 മോഡലാണ് വിമാനമാണ് ഉപയോഗിച്ചിരുന്നത്. സംഭവത്തെ കുറിച്ച് ഗതാഗത സുരക്ഷ ഇൻവസ്റ്റിഗേഷൻ അന്വേഷിക്കുമെന്ന് സിംഗപൂർ ഗതാഗത മന്ത്രാലയം അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us