സ്തനാർബുദത്തെ അതിജീവിച്ചു,ഇപ്പോൾ രക്താർബുദത്തിന് ഇര, തിരിച്ചു വരുമെന്ന് സിറിയയുടെ പ്രഥമ വനിത അസ്മ

സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദിന്റെ ഓഫീസ് ആണ് ചൊവ്വാഴ്ച ഇതുമായി സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്

dot image

ഡമസ്ക്കസ്: സ്തനാർബുദത്തെ അതിജീവിച്ച് പൊതുജീവിതത്തിലേക്ക് തിരിച്ചു വന്ന് പോരാട്ടത്തിന്റെ മുഖമായി മാറിയ സിറിയൻ പ്രഥമ വനിത അസ്മാ അൽ ആസാദിന് ലുക്കീമിയ സ്ഥിരീകരിച്ചു. സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദിന്റെ ഓഫീസ് ആണ് ചൊവ്വാഴ്ച ഇതുമായി സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ലുക്കീമിയയിലെ അക്യൂട്ട് മൈലോയ്ഡ് എന്ന വകഭേദമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇൻവെസ്റ്റ്മെന്റ് ബാങ്കറായി ജോലി ചെയ്തിരുന്ന അസ്മ 2000 ലാണ് ജോലി ഉപേക്ഷിച്ച് ബാഷർ ആസാദിനെ വിവാഹം കഴിക്കുന്നത്. 2018 ലാണ് അസ്മയ്ക്ക് സ്തനാർബുദം സ്ഥിരീകരിക്കുന്നത്. ഒരുവർഷത്തെ ചികിത്സയ്ക്ക് ശേഷം കാൻസർ മുക്തയായി തിരിച്ചു വന്നു. എന്നാൽ ആറ് വർഷത്തിന് ശേഷം ശരീരത്തിന്റെ മറ്റൊരു ഭാഗത്തെ കൂടി ഇപ്പോൾ കാൻസർ ബാധിച്ചു.

'താൻ ഇപ്പോൾ സെക്കൻഡ് കാൻസറിന് ഇരയാണെന്നും എന്നാൽ ഉടൻ തന്നെ ഇതിനെയും അതിജീവിച്ച് നിങ്ങൾക്ക് മുമ്പിലെത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും അസ്മ പ്രതികരിച്ചു'. ഒരു കാൻസറിനെ അതിജീവിച്ചവർക്ക് വീണ്ടും മറ്റൊരു പുതിയ കാൻസർ ബാധിക്കുന്നതിനേയാണ് സെക്കൻഡ് കാൻസർ എന്നുവിളിക്കുന്നത്. മുൻപ് സ്ഥിരീകരിച്ച കാൻസറുമായി ബന്ധമില്ലാത്തതും തീർത്തും വ്യത്യസ്തവുമായിരിക്കും ഇത് എന്നാണ് പഠനം പറയുന്നത്. ആദ്യം അർബുദം ബാധിച്ച അതേ അവയവത്തിലോ ശരീരഭാഗത്തോ ആയിരിക്കാം രണ്ടാമത്തെ കാൻസറും വരുന്നത്. ചിലയിനം കാൻസർ ബാധിച്ചവർ, അതിനുള്ള ചികിത്സയിലൂടെ കടന്നുപോയവർ, പുകവലി, മദ്യപാനശീലമുള്ളവർ, ജനിതക-കുടുംബ ചരിത്ര ഘടകങ്ങൾ, അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണശൈലി തുടങ്ങിയവയൊക്കെ സെക്കൻഡ് കാൻസർ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് ഇനി ചിലവേറും; ഷെങ്കൻ വിസ ഫീസ് വർധിപ്പിച്ച് യൂറോപ്യന് കമ്മീഷൻ
dot image
To advertise here,contact us
dot image