സാവോ പോളോ: തൻ്റെ സെൽഫോൺ എടുത്ത് വെച്ചതിൽ അസ്വസ്ഥനായ 16 കാരനായ ദത്തുപുത്രൻ ബ്രസീലിൽ തൻ്റെ മാതാപിതാക്കളെയും സഹോദരിയെയും വെടിവെച്ച് കൊന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച സാവോപോളോയിലാണ് വീട്ടിനുള്ളിൽ കൂട്ട നരഹത്വ നടന്നത്. കുട്ടി കുറ്റം സമ്മതിച്ചതായി സാവോ പോളോ പൊലീസ് അറിയിച്ചു. ഫോൺ എടുത്തുവെച്ചതിലുണ്ടായ പ്രകോപനമാണ് ആക്രമണത്തിലേക്ക് കുട്ടിയെ നയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റോബർട്ടോ അഫോൺസോ പറഞ്ഞു.
സിവിൽ പൊലീസ് ഓഫീസറായ പിതാവിന്റെ സർവീസ് തോക്ക് ഉപയോഗിച്ചാണ് കുട്ടി കൊല നടത്തിയത്. അച്ഛനെ പിറകിൽ നിന്ന് വെടിവെച്ച് വീഴ്ത്തിയ കുട്ടി മുകളിലെ റൂമിൽ പോയി സഹോദരിയെയും വക വരുത്തി. ശേഷം പുറത്ത് നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ അമ്മയെയും സമാന സാഹചര്യത്തിൽ കൊലപ്പെടുത്തി. സംഭവം നടന്ന വെള്ളിയാഴ്ച്ച മുതൽ അറസ്റ്റിലാകുന്ന തിങ്കളാഴ്ച്ച വരെ മൃതദേഹങ്ങൾക്കൊപ്പമായിരുന്നു കുട്ടി. കുട്ടിയെ സാവോ പോളോ പൊലീസ് ജുവനൈൽ ഡിറ്റൻഷൻ സെൻ്ററിലേക്ക് മാറ്റി.
പാർലമെന്റ് അതിക്രമം; പ്രതികള് ഉപയോഗിച്ചത് സിഗ്നല് ആപ്പ്, ഇ-മെയില് സന്ദേശങ്ങള് വീണ്ടെടുക്കും