ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ; അംബാനിയിൽ നിന്ന് സ്ഥാനം തിരിച്ചു പിടിച്ച് അദാനി

ബ്ലൂംബെർഗ് ഇന്ഡക്സ് പ്രകാരം നിലവിൽ 207 ബില്യൺ ഡോളറിൻ്റെ ആസ്തിയുള്ള ബെർണാഡ് അർനോൾട്ടാണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി

dot image

ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും ധനികൻ എന്ന പദവി തിരിച്ചു പിടിച്ച് ഗൗതം അദാനി. ബ്ലൂംബെർഗ് ഇന്ഡക്സ് പ്രകാരം ഇന്ത്യയിലെ തന്നെ മുകേഷ് അംബാനിയെയാണ് അദാനി മറി കടന്നത്. അംബാനിയുടെ 109 ബില്യൺ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ, അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനിക്ക് 111 ബില്യൺ ഡോളർ ആസ്തിയാണുള്ളത്. അഞ്ചു മാസത്തിന് ശേഷമാണ് അദാനി ഈ സ്ഥാനം വീണ്ടും തിരിച്ചു പിടിച്ചത്. ഓഹരികളിലെ ഗണ്യമായ ഉയർച്ചയാണ് അംബാനിയെ മറികടക്കുന്നതിൽ അദാനിയെ സഹായിച്ചത്. ഏകദേശം 14 ശതമാനം വരെയാണ് ഓഹരികളിൽ ഉയർച്ചയുണ്ടായത്.

അതെ സമയം അദാനി ഗ്രൂപ്പ് ഓഹരി നിക്ഷേപകരുടെ സമ്പത്തിൽ 1.23 ലക്ഷം കോടി രൂപ കടന്നു, മൊത്തം വിപണി മൂലധനം 17.94 ലക്ഷം കോടി രൂപയായി. 2024ൽ ഇതുവരെ അദാനിയുടെ ആസ്തി 26.8 ബില്യൺ ഡോളർ ഉയർന്നപ്പോൾ അംബാനിയുടെ സമ്പത്ത് 12.7 ബില്യൺ ഡോളർ ആയി വർദ്ധിച്ചു. ബ്ലൂംബെർഗ് ഇന്ഡക്സ് പ്രകാരം നിലവിൽ 207 ബില്യൺ ഡോളറിൻ്റെ ആസ്തിയുള്ള ബെർണാഡ് അർനോൾട്ടാണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി. യഥാക്രമം 203 ബില്യൺ ഡോളറും 199 ബില്യൺ ഡോളറുമായി എലോൺ മസ്കും ജെഫ് ബെസോസും അദ്ദേഹത്തിന് പിന്നാലെയുണ്ട്. അദാനി ലോക പട്ടികയിൽ 11 ആം സ്ഥാനത്തും അംബാനി 12 ആം സ്ഥാനത്തുമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us