വിമാനപകടം; മലാവി വൈസ് പ്രസിഡൻ്റ് ഉൾപ്പടെ 10 പേർ കൊല്ലപ്പെട്ടു

സോലോസ് ചിലിമി സഞ്ചരിച്ച സൈനിക വിമാനമാണ് അപകടത്തിൽപ്പെട്ടത്

dot image

ലോങ്വേ: ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡൻ്റ് സോലോസ് ചിലിമി ഉൾപ്പടെ 10 പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയും സഹയാത്രികരായ ഒമ്പത് പേരും മരിച്ചതായി മലാവി പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു. സോലോസ് ചിലിമി സഞ്ചരിച്ച സൈനിക വിമാനമാണ് അപകടത്തിൽപ്പെട്ടത്.

പ്രാദേശിക സമയം രാവിലെ 9:00 ന് ശേഷമാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. തലസ്ഥാനമായ ലോങ്വേയിൽ നിന്ന് പുറപ്പെട്ടെ വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. റഡാറിൽ നിന്ന് വിമാനം കാണാതായത് മുതൽ വിമാനവുമായി ബന്ധപ്പെടാനുള്ള വ്യോമയാന അധികൃതർ വൈസ് പ്രസിഡന്റ് അടക്കമുള്ള യാത്രക്കാരെയും കണ്ടെത്താനുള്ള തിരച്ചില് ഊർജിതമാക്കിയിരുന്നു. തിരച്ചിലിന് ദേശീയ, പ്രാദേശിക ഏജൻസികളാണ് നേതൃത്വം നൽകിയിരുന്നത്.

എൽഡിഎഫ് തോൽവി അപ്രതീക്ഷിതം, എല്ലാം തിരുത്തി മുന്നോട്ട് വരും: എം വി ഗോവിന്ദൻ

പത്തരയോടെ മലാവിയുടെ വടക്കൻ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തിലായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. വൈസ് പ്രസിഡൻ്റ് സോലോസ് ചിലിമയുടെ ഭാര്യ മേരിയും ചിലിമയുടെ രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിലെ നേതാക്കളും അടക്കമുള്ളവരാണ് കാണാതായ വിമാനത്തിലുണ്ടായിരുന്നത്. മൂന്ന് ദിവസം മുമ്പ് അന്തരിച്ച മുൻ കാബിനറ്റ് മന്ത്രി റാൽഫ് കസംബരയുടെ സംസ്കാര ചടങ്ങിൽ സർക്കാരിനെ പ്രതിനിധീകരിക്കാൻ പുറപ്പെട്ടതായിരുന്നു സംഘം. 2014 മുതൽ മലാവിയുടെ വൈസ് പ്രസിഡൻ്റാണ് ചിലിമ. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുന്നേ യൂണിലിവർ, കൊക്ക കോള തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിൽ അദ്ദേഹം നേതൃപരമായ ചുമതലകൾ വഹിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us