'ഫ്രണ്ട്സ്, ഫ്രം മെലഡി'; തരംഗമായി ജോര്ജിയ മെലോണിയുടെയും നരേന്ദ്ര മോദിയുടെയും സെല്ഫി

കഴിഞ്ഞ വർഷം ദുബായിൽ നടന്ന COP28 കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരുനേതാക്കളുടെയും സെൽഫി ഇൻ്റർനെറ്റിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു

dot image

റോം: ജി 7 ഉച്ചകോടിക്കിടെ പകർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെയും സെൽഫിയും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഇറ്റലിയിൽ നടക്കുന്ന ഉച്ചകോടിക്കിടെ മെലോണി എടുത്ത ചിത്രത്തിൽ, രണ്ട് നേതാക്കളും പുഞ്ചിരിക്കുന്നത് കാണാം. ചിത്രം വൈറലായതിന് പിന്നാലെ, 'ഹായ് ഫ്രണ്ട്സ് ഫ്രം മെലഡി' എന്ന പദവും ശ്രദ്ധ നേടിയിട്ടുണ്ട്. ജോര്ജിയ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്.

ആധാര് കാര്ഡ് സൗജന്യ പുതുക്കല് തീയതി വീണ്ടും നീട്ടി

തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ വിദേശ യാത്രയാണിത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദിയുടെയും മിസ് മെലോണിയുടെയും ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ വൈറലായ പദമാണ് 'മെലോഡി'. കഴിഞ്ഞ വർഷം ദുബായിൽ നടന്ന COP28 കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരുനേതാക്കളുടെയും സെൽഫി ഇൻ്റർനെറ്റിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us