ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എടുത്ത സെൽഫി വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചാരം നേടുന്നത്. മെലോനി തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണമറിയിച്ചും വീഡിയോ ഷെയർ ചെയ്തും രംഗത്തെത്തിയത്.
ഹായ് സുഹൃത്തുക്കളേ, മെലോഡിയിൽ നിന്ന് എന്ന അടിക്കുറിപ്പോടെയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ഇതിനോടകം 5.5 മില്യണിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കിയത്. ഈ ട്വീറ്റ് എല്ലാ റെക്കോർഡുകളും തകർക്കും, രണ്ട് ലോകനേതാക്കൾ വ്യക്തിപരമായി സൗഹൃദം പുലർത്തുന്നത് കാണുന്നതിൽ വളരെ സന്തോഷം, വളരെക്കാലത്തിന് ശേഷം, മോദി വളരെ സന്തോഷവാനാണ് എന്നിങ്ങനെയാണ് പ്രതികരണങ്ങൾ.
Hi friends, from #Melodi pic.twitter.com/OslCnWlB86
— Giorgia Meloni (@GiorgiaMeloni) June 15, 2024
അമേരിക്ക, ബ്രിട്ടന്, ഫ്രാന്സ്, ഇറ്റലി, ജര്മ്മനി, കാനഡ, ജപ്പാന് തുടങ്ങിയ രാജ്യങ്ങള് അടങ്ങുന്നതാണ് ജി7. മൂന്നാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്ര ഇറ്റലിയിലേക്കായിരുന്നു. ഇറ്റാലിയന് പ്രധാനമന്ത്രി ജോര്ജിയ മെലാനിയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില് പങ്കെടുക്കുന്നത്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരും പ്രധാനമന്ത്രിക്ക് ഒപ്പം ഉച്ചകോടിയിൽ പങ്കെടുത്തു. നിലവില് ജി7 അധ്യക്ഷപദം ഇറ്റലിക്കാണ്. 1997-2013 കാലത്ത് ജി7 റഷ്യയെ കൂടി ഉള്പ്പെടുത്തി ജി8 ആയിരുന്നു. ക്രിമീയന് അധിനിവേശത്തെ തുടര്ന്ന് റഷ്യയെ ഇതില് നിന്ന് സസ്പെന്ഡ് ചെയ്തിരുന്നു.