വെറും മൂന്ന് മിനിറ്റില് ജുവലറി കാലി, കൊള്ളയടിച്ച് ഇരുപതംഗ സംഘം; വീഡിയോ വൈറല്

'ചുറ്റിക'കളുമായി ആയുധധാരികൾ ജ്വല്ലറിയിൽ അതിക്രമിച്ച് കയറുന്നത് ദൃശ്യങ്ങളിലുണ്ട്

dot image

കാലിഫോർണിയ: വെറും മൂന്ന് മിനിറ്റില് ജുവലറി കൊള്ളയടിച്ച് ഇരുപതംഗ സംഘം. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പിഎൻജി ജ്വല്ലേഴ്സിൻ്റെ അമേരിക്കയിലെ ഷോറൂമിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. മുഖംമൂടി ധരിച്ചാണ് മോഷ്ടാക്കളെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള് വൈറലാണ്. രണ്ട് മിനിറ്റിലധികം നീണ്ടുനിൽക്കുന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മറ്റുള്ളവര്ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

'ചുറ്റിക'കളുമായി ആയുധധാരികൾ ജ്വല്ലറിയിൽ അതിക്രമിച്ച് കയറുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ സമയം ഒരു സുരക്ഷാ ജീവനക്കാരൻ മാത്രമാണു ഷോറൂമിലുണ്ടായിരുന്നത്. ഇയാളെ കീഴ്പ്പെടുത്തിയ സംഘം ജുവലറിയിലെ പ്രദർശന അലമാരകളുടെ ചില്ലുകൾ തകർത്ത് ആഭരണങ്ങൾ കവർന്നു. മൂന്ന് മിനിറ്റിനുള്ളിൽ ജുവലറി കാലിയാക്കി കവർച്ചാസംഘം കടന്നുകളഞ്ഞു. ജുവലറിയെ കുറിച്ച് നന്നായി അറിയാവുന്നവരാണ് കവർച്ചയ്ക്കു പിന്നിലെന്നാണ് മോഷണരീതി പരിശോധിക്കുമ്പോൾ മനസിലാകുന്നതെന്ന് യുഎസിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുരുഷോത്തം നാരായൺ ഗാഡ്കിൽ സ്ഥാപിച്ച ജുവലറി ശൃംഖലയാണ് പിഎൻജി. ഇന്ത്യയിലും യുഎസിലും ദുബായിലുമായി ഇവർക്ക് 35 ഷോറൂമുകളുണ്ട്.

dot image
To advertise here,contact us
dot image