ദക്ഷിണ കൊറിയയിലെ ബാറ്ററി ഫാക്ടറിയിൽ തീപിടിത്തം; 22 മരണം, 18 പേര് ചൈനയില് നിന്നുള്ളവര്

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു.

dot image

സോള്: ദക്ഷിണ കൊറിയയിലെ ലിഥിയം ബാക്ടറി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില് 22 പേര് കൊല്ലപ്പെട്ടതായി അഗ്നിശമന സേന അറിയിച്ചു. അരിസെല് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയുടെ രണ്ടാം നിലയില് തൊഴിലാളികള് ബാറ്ററികള് പരിശോധിച്ച് പായ്ക്ക് ചെയ്യുന്നതിനിടെ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. സോളിന് തെക്ക് ഹ്വാസോങ് നഗരത്തിലെ ഫാക്ടറിയില് രാവിലെ 10:30 ഓടെ ആയിരുന്നു അപകടം ഉണ്ടായ്ത.

100ഓളം തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നതെന്ന് അഗ്നിശമന ഉദ്യോഗസ്ഥൻ പറഞ്ഞു. തീപിടിത്തത്തിൽ 20 വിദേശ പൗരന്മാർ ഉൾപ്പെടെ 22 പേരാണ് കൊല്ലപ്പെട്ടത്. 18 ചൈനക്കാരും ലാവോസിൽ നിന്നുള്ള ഒരാളും അപകടത്തില് മരിച്ചു. മരിച്ച ഒരാള് ഏത് രാജ്യക്കാരനാണെന്ന് സ്ഥിരീകരിക്കാന് കഴിഞ്ഞിട്ടില്ലെന്നും അഗ്നിശമന ഉദ്യേഗസ്ഥൻ പറഞ്ഞു.

മിക്ക മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അതുകൊണ്ട് തന്നെ ഓരോ മൃതദേഹവും തിരിച്ചറിയാൻ കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us