കയ്യിൽ അമേരിക്കൻ പതാകയും ബിയര് ബോട്ടിലും; അമേരിക്കയുടെ സ്വാതന്ത്ര്യദിനം കളറാക്കി സക്കര്ബര്ഗ്

വീഡിയോ സാമൂഹ്യമാധ്യമങ്ങളില് വൈറല്

dot image

മെറ്റ സിഇഒ മാർക്ക് സക്കർബർഗ് യുഎസിൻ്റെ 248-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില് വൈറല്. ജൂലൈ നാലിനായിരുന്നു അമേരിക്കയുടെ സ്വാതന്ത്ര്യദിനം. തന്റെ പതിവ് വേഷമായ ടീഷര്ട്ട് മാറ്റി ടക്സ് ധരിച്ച് വലതുകയ്യില് ഒരു കാന് ബിയറും ഇടതുകയ്യില് അമേരിക്കന് പതാകയുമേന്തി സര്ഫിങ് നടത്തിക്കൊണ്ടാണ് സക്കര്ബര്ഗ് അമേരിക്കയുടെ സ്വാതന്ത്ര്യദിനം ആഘോഷമാക്കിയത്.

ഇതിന്റെ വീഡിയോ അദ്ദേഹം ഇന്സ്റ്റാഗ്രാമില് പങ്കുവെക്കുകയും ചെയ്തു. 'ഹാപ്പി ബർത്ത്ഡേ, അമേരിക്ക!' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. വളരെ അനായാസമായാണ് സക്കർബർഗ് സര്ഫിങ് നടത്തുന്നത്. 1776-ല് സ്വാതന്ത്ര്യം നേടിയ യുഎസിന്റെ 248-ാമത് സ്വാതന്ത്ര്യ ദിനമായിരുന്നു ഇന്നലെ. ബ്രിട്ടന് കീഴിലുണ്ടായിരുന്ന 13 അമേരിക്കന് കോളനികളാണ് ഒന്നിക്കുകയും സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുകയും ചെയ്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us