തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രാജിവെച്ചു. ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലെ ഋഷി സുനകിന്റെ രാജി പ്രസംഗത്തില്‍ ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തി ധരിച്ച വസ്ത്രത്തെ ട്രോളി നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
'അക്ഷതാ മൂര്‍ത്തിയുടെ വസ്ത്രധാരണം നിങ്ങള്‍ക്ക് ഡിസ്നിലാന്‍ഡ് ഫാസ്റ്റ് പാസ് നല്കുന്ന ഒരു ക്യുആര്‍ കോഡ് കൂടിയാണ്' എന്ന് ഒരാള്‍ കമന്റ് ചെയ്തു. 'അക്ഷത മൂര്‍ത്തിയുടെ വസ്ത്രധാരണം ഒരു സ്റ്റീരിയോഗ്രാം ആണ്, നിങ്ങള്‍ കൂടുതല്‍ നേരം കണ്ണുരുട്ടി നോക്കിയാല്‍ കാലിഫോര്‍ണിയയിലേക്ക് ഒരു വിമാനം പുറപ്പെടുന്നത് കാണാം', മറ്റൊരാള്‍ പറഞ്ഞു. 'ഇവിടെ, അക്ഷതാ മൂര്‍ത്തിയുടെ മിന്നുന്ന വേഷം അവളുടെ പശ്ചാത്തലത്തില്‍ നിന്ന് അവളുടെ രൂപത്തെ തകര്‍ക്കുന്നു, ജര്‍മ്മന്‍ യു-ബോട്ടുകള്‍ക്ക് അവളുടെ റേഞ്ചും വേഗതയും ദിശയും കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്നു. 'അക്ഷത മൂർത്തിയുടെ മിന്നുന്ന വസ്ത്രം അവർക്ക് ചേരുന്നില്ലെന്നും, ജര്‍മ്മന്‍ യു-ബോട്ടുകള്‍ക്ക് അവളുടെ റേഞ്ചും വേഗതയും ദിശയും കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്നുമുള്ള രസകരമായ കമൻ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 42000 രൂപയാണ് വസ്ത്രത്തിന്റെ വില.
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം വഹിച്ച ഏറ്റവും ധനികനായ വ്യക്തിയാണ് ഋഷി സുനക്. ടെക് ഭീമനായ ഇന്‍ഫോസിസിന്റെ സ്ഥാപകനും കോടീശ്വരനുമായ നാരായണ മൂര്‍ത്തിയുടെ മകളാണ് അദ്ദേഹത്തിന്റെ ഭാര്യ അക്ഷത മൂര്‍ത്തി. സണ്‍ഡേ ടൈംസിന്റെ 2024-ലെ റിച്ച് ലിസ്റ്റ് പ്രകാരം 651 മില്യണ്‍ പൗണ്ട് (815 മില്യണ്‍ ഡോളര്‍) ആസ്തിയുള്ള ഈ ദമ്പതികള്‍ ഇതുവരെ നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിലെ ഏറ്റവും സമ്പന്നരായ നിവാസികളാണ്. ഇതെന്നും പരിഗണിക്കാതെയാണ് അക്ഷത മൂർത്തിയുടെ വിലകൂടിയ വസ്ത്രത്തിനെതിരെ സോഷ്യൽ മീഡിയ കമൻ്റുകൾ ഉയരുന്നത്.