കശ്മീർ പ്രശ്നം; കോർബ് സ്വീകരിച്ച പഴയ നിലപാട് സ്റ്റാർമറുടെ കീഴിൽ ലേബർ പാർട്ടി തിരുത്തുമോ?

2019 സെപ്റ്റംബറിൽ നടന്ന വാർഷിക സമ്മേളനത്തിൽ ലേബർ പാർട്ടി കശ്മീരിലെ സ്ഥിതിയെക്കുറിച്ച് അടിയന്തര പ്രമേയം പാസാക്കിയിരുന്നു

dot image

ലണ്ടൻ: വൻ ഭൂരിപക്ഷത്തില് കെയ്ർ സ്റ്റാർമറിൻ്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി അധികാരത്തില് വന്നതോടെ കശ്മീർ പ്രശ്നത്തിലെ അവരുടെ നിലപാട് ചർച്ചായകുന്നു. ഇന്ത്യയുമായുള്ള ബ്രിട്ടൻ്റെ ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് കൂടിയാണ് ലേബർ ഭരണകാലം തുടക്കമിടുന്നത്. മനുഷ്യാവകാശ ലംഘനങ്ങൾ, കശ്മീർ പ്രശ്നം തുടങ്ങിയ വിഷയങ്ങൾ മറ്റ് ബ്രിട്ടീഷ് രാഷ്ട്രീയ പാർട്ടികളെ അപേക്ഷിച്ച് കൂടുതൽ ശക്തമായി തന്നെ മുൻകാലങ്ങളിൽ ലേബർ പാർട്ടി ഏറ്റെടുത്തിട്ടുണ്ട്.

ജെർമി കോർബിൻ്റെ നേതൃത്വത്തിൽ ലേബർ പാർട്ടി 2019 സെപ്റ്റംബറിൽ നടന്ന വാർഷിക സമ്മേളനത്തിൽ കശ്മീരിലെ സ്ഥിതിയെക്കുറിച്ച് അടിയന്തര പ്രമേയം പാസാക്കിയിരുന്നു. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യൻ സർക്കാരിൻ്റെ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിൽ വന്ന പ്രമേയം, മേഖലയിൽ മാനുഷിക പ്രതിസന്ധിയുണ്ടെന്നും കശ്മീരികൾക്ക് സ്വയം നിർണ്ണയാവകാശം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ലേബർ പാർട്ടിയുടെ നീക്കത്തെ "വിവരമില്ലാത്തതും അടിസ്ഥാനരഹിതവുമാണ്" എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. പ്രമേയം ഇന്ത്യാ വിരുദ്ധമായും വിലയിരുത്തപ്പെട്ടു. ജെർമി കോർബ് നേതൃത്വത്തിലുണ്ടായിരുന്ന ഘട്ടത്തിൽ ലേബർ പാർട്ടി സ്വീകരിച്ച പല തീവ്രനിലപാടുകളും പിന്നീട് നേതൃത്വത്തിലെത്തിയ കെയ്ർ സ്റ്റാർമർ ലഘൂകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിരുന്നു. നേതൃത്വത്തിലെത്തിയ ശേഷം പാർട്ടിയിലെ തീവ്ര ഇടതുപക്ഷക്കാരെ സ്റ്റാർമർ തുടച്ച് നീക്കിയിരുന്നു. അതിനാൽ തന്നെ കോർബിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ച കശ്മീർ നിലപാടിൽ സ്റ്റാർമർ സർക്കാർ സ്വീകരിക്കുന്ന നിലപാട് ഇന്ത്യ-ബ്രിട്ടൻ ബന്ധത്തിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നാനൂറിലധികം സീറ്റുകള് നേടിയാണ് സ്റ്റാര്മറുടെ നേതൃത്വത്തില് ചരിത്രവിജയം നേടി ലേബര് പാര്ട്ടി അധികാരത്തില് മടങ്ങിയെത്തിയിരിക്കുന്നത്. ലേബര് പാര്ട്ടി നേതാവ് കെയ്ർ സ്റ്റാർമർ ഹോള്ബോണ് ആന്ഡ് സെന്റ് പാന്ക്രാസില് നിന്നാണ് വിജയിച്ചത്. കണ്സര്വേറ്റീവ് പാര്ട്ടി തിരിച്ചടി നേരിടുമ്പോഴും പ്രധാനമന്ത്രി ഋഷി സുനക് റിച്ച്മൗണ്ട് ആന്ഡ് നോര്ത്താലര്ട്ടണില് വിജയിച്ചിരുന്നു. ലിബറല് ഡെമോക്രാറ്റ് നേതാവ് എഡ് ഡാവി വന് ഭൂരിപക്ഷത്തില് ജയിച്ചു. യുകെയിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തെന്നാണ് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പറഞ്ഞത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us