സുനകിനെതിരെ മത്സരിച്ചു; ഫലം വന്നപ്പോൾ പിന്നിൽ നിന്ന് പ്രാങ്കുമായി യൂട്യൂബര് നിക്കോ ഒമിലാന

7.49 മില്യണ് ഫോളോവേഴ്സുള്ള യൂട്യൂബറാണ് നിക്കോ ഒമിലാന

dot image

ലണ്ടൻ: യുകെ തിരഞ്ഞെടുപ്പില് തോല്വി നേരിട്ട ഋഷി സുനക്ക് തന്റെ സഹപ്രവര്ത്തകരോട് നന്ദി പ്രസംഗം നടത്തുമ്പോള് പിന്നില് നിന്ന യൂട്യൂബറുടെ പ്രവര്ത്തിയാണ് ഇപ്പോള് ചര്ച്ചയാകുന്നത്. 'എല്' എന്ന ഇംഗ്ലീഷ് അക്ഷരം വലുതായി എഴുതിയ പേപ്പറാണ് പ്രസംഗിക്കുന്ന സുനകിന്റെ പിന്നില് നിന്ന യൂട്യൂബര് നിക്കോ ഒമിലാന ഉയര്ത്തിക്കാണിച്ചത്. പരാജിതനായ പ്രധാനമന്ത്രിയെ ലൂസര് എന്ന് വിശേഷിപ്പിച്ചാണ് പ്രാങ്ക് എന്നാണ് നിക്കോ ഒമിലാനയുടെ അവകാശവാദം. ഈ ദൃശ്യം പങ്കുവെച്ച് 'വിട ഋഷി, ഹോള്ഡ് ദിസ് എല്' എന്നാണ് 7.49 മില്യണ് ഫോളോവേഴ്സുള്ള യൂട്യൂബര് എക്സില് കുറിച്ചത്. തിരഞ്ഞെടുപ്പില് ഋഷി സുനകിനെതിരെ നിക്കോ ഒമിലാന മത്സരിച്ചിരുന്നു.

ഓണ്ലൈനില് പ്രാങ്ക് വീഡിയോകള് ചെയ്യുന്നതില് പ്രസിദ്ധനാണ് നിക്കോ ഒമിലാന. ഋഷി സുനക് പ്രസംഗിക്കുമ്പോള് പേപ്പറില് എല് സൈന് എഴുതിയത് ക്യാമറയില് പതിയാന് പാകത്തിന് പേസ് ചെയ്യുന്ന നിക്കോയെ ദൃശ്യങ്ങളില് കാണാം. എക്സില് പങ്കുവെയ്ക്കപ്പെട്ട മറ്റൊരു വീഡിയോയില് നിക്കോയെ ഒഴിവാക്കി ഋഷി സുനകിനെ മാത്രം കാണാന് പാകത്തിന് ക്യാമറ കൂടുതല് സൂം ചെയ്യുന്നതും വ്യക്തമാണ്. 'ഞാനിത് ജനങ്ങൾക്ക് വേണ്ടിയാണ് ചെയ്തതെന്ന' കുറിപ്പോടെ സുനകിന് പിന്നിൽ നിന്ന് എൽ സൈൻ എഴുതിയ പേപ്പർ ഉയർത്തിക്കാണിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങളും നിക്കോ ഒമിലാന എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

സുനകിനെതിരെ സ്വതന്ത്ര സ്ഥാനാര്ത്ഥിയായി മത്സരിച്ചിരുന്നതിനാലാണ് ടോറി നേതാവിന് പിന്നിലും വേദിയിലും എത്താന് നിക്കോയ്ക്ക് കഴിഞ്ഞത്. യുകെയുടെ നിലവിലെ പ്രധാനമന്ത്രി ഋഷി സുനക്കിനെ രാഷ്ട്രീയത്തില് നിന്ന് 'പൂര്ണമായും നീക്കം ചെയ്യാന്' ഒരുങ്ങുകയാണെന്ന് എക്സില് പോസ്റ്റ് ചെയ്ത വീഡിയോയില് കഴിഞ്ഞ മാസം നിക്കോ പറഞ്ഞിരുന്നു.

കൺസർവേറ്റീവ് പാർട്ടിയുടെ പരാജയത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് വ്യക്തമാക്കിയ ഋഷി സുനക് പാർട്ടിയുടെ നേതൃപദവിയും ഒഴിയുമെന്നാണ് റിപ്പോർട്ട്. നേരത്തെ കണ്സര്വേറ്റീവ് പാര്ട്ടിയുടെ പരാജയം അംഗീകരിച്ച ഋഷി സുനക് ലേബര് പാര്ട്ടിയുടെ നേതാവ് കെയ്ര് സ്റ്റാര്മറെ അഭിനന്ദിച്ചിരുന്നു. നാനൂറിലധികം സീറ്റുകള് നേടിയാണ് സ്റ്റാര്മറുടെ നേതൃത്വത്തില് ചരിത്രവിജയം നേടി ലേബര് പാര്ട്ടി അധികാരത്തില് മടങ്ങിയെത്തിയിരിക്കുന്നത്. 

dot image
To advertise here,contact us
dot image