ചികിത്സാ ചെലവ് താങ്ങാനായില്ല; പാകിസ്താനിൽ 15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടി പിതാവ്

കുട്ടിയെ ചാക്കിൽപൊതിഞ്ഞ ശേഷമാണ് കുഴിച്ചു മൂടിയത്

dot image

ഇസ്ലാമാബാദ്: ചികിത്സാ ചെലവ് താങ്ങാനാവാതെ വന്നതോടെ 15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടി പിതാവ്. സംഭവത്തില് സിന്ധ് പ്രവിശ്യയിലെ നൗഷാഹ്രോ ഫിറോസ് സ്വദേശിയായ തയ്യബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ചാക്കിൽപൊതിഞ്ഞ ശേഷമാണ് കുഴിച്ചു മൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാൻ കോടതി നിർദേശിച്ചു.

അതേസമയം മറ്റൊരു സംഭവത്തിൽ ലഹോറിൽ വീട്ടുജോലിക്കാരിയായ 13 വയസ്സുള്ള പെൺകുട്ടിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ചതിന് ഗൃഹനാഥനും ഭാര്യയ്ക്കുമെതിരെ കേസെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്. ഗൃഹനാഥൻ ഹസാമിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ ഒളിവിലാണ്. മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ഇവർ പെൺകുട്ടിയെ മർദിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us