തെറ്റായ സിഗ്നല്, യാത്രാവിമാനങ്ങള് നേര്ക്കുനേര്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

ഒരേ സമയം വന്ന രണ്ട് വിമാനങ്ങളും സെക്കൻഡുകള് വ്യത്യാസത്തിൽ മാറി പോവുകയായിരുന്നു

dot image

ിന്യൂയോർക്ക്: യാത്രക്കാരുമായി സഞ്ചരിച്ച രണ്ട് വിമാനങ്ങൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ന്യൂയോർക്കിലെ സിറാക്കോസിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയയിൽ വൈറലാണ്. രാവിലെ നോർത്ത് സിറാക്കൂസ് പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ പട്രോളിംഗ് കാറിൽ നിന്നുള്ള ഒരു ഡാഷ് ക്യാമറയാണ് സംഭവത്തിന്റെ ദൃശ്യം പകർത്തിയത്.

സിറാക്കോസ് ഹാൻകോക്ക് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട ഒരു വിമാനം എയർ ട്രാഫിക് കൺട്രോൾ നഷ്ടപ്പെട്ടതിനെ തുടർന്ന് അടിയന്തിര ലാൻഡിങ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഹാൻകോക്ക് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനം ഈ ഭാഗത്തേക്ക് വന്നത്.

ഒരേ സമയം വന്ന രണ്ട് വിമാനങ്ങളും സെക്കൻഡുകള് വ്യത്യാസത്തിൽ മാറി പോവുകയായിരുന്നുവെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പിഎസ്എ എയർലൈൻസ് നടത്തുന്ന ബൊംബാർഡിയർ സിആർജെ-700 എന്ന അമേരിക്കൻ ഈഗിൾ ഫ്ലൈറ്റ് AA5511 റൺവേ 28-ൽ ലാൻഡ് ചെയ്യാൻ കൺട്രോളർമാർ ആദ്യം അനുമതി നൽകിയിരുന്നു.

എന്നാൽ നിമിഷങ്ങൾക്കകം, ഡെൽറ്റ കണക്ഷൻ DL5421, എൻഡവർ എയർ നടത്തുന്ന മറ്റൊരു CRJ-700 വിമാനം, അതേ റൺവേയിൽ നിന്ന് പുറപ്പെടാനും അനുമതി നൽകിയതാണ് വിലയ അപകടകം ഉണ്ടായേക്കാവുന്ന സംഭവത്തിന് കാരണമായത്. ഫ്ലൈറ്റ് റഡാർ 24ന്റെ റിപ്പോർട്ട് അനുസരിച്ച്, ഡെൽറ്റ വിമാനത്തിൽ 76 യാത്രക്കാരും അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ 75 പേരുമാണ് ഉണ്ടായിരുന്നത്. രണ്ട് വിമാനങ്ങളിലെയും യാത്രക്കാർ സുരക്ഷിതരാണ്.

കാനഡയിലേക്ക് പ്രവേശനം നിഷേധിക്കുന്നു; ഇന്ത്യന് പൗരന്മാര് ആശങ്കയില്
dot image
To advertise here,contact us
dot image