പത്തനംതിട്ട: പുല്ല് ചെത്താനെന്ന് പറഞ്ഞാണ് ഭർത്താവ് പോയതെന്നും കാണാതായി തിരഞ്ഞു ചെന്നപ്പോള്‍ ബോധമില്ലാതെ വെള്ളത്തിൽ കിടക്കുന്നതാണ് താൻ കണ്ടതെന്നും റെജിയുടെ ഭാര്യ ഷൈനി. പത്തനംതിട്ട തിരുവല്ല മേപ്രാലിൽ വെച്ച് രാവിലെ പത്ത് മണിയോടെയാണ് പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് മേപ്രാൽ സ്വദേശി 48 വയസ്സുള്ള റെജി മരിച്ചത്. അടുത്തേക്ക് ചെന്നപ്പോൾ തനിക്കും ഷോക്കേറ്റു. അയൽപക്കത്തുള്ള യുവാവ് തന്നെ പിടിച്ച് മാറ്റി.
നിലവിളിക്കാനേ തനിക്ക് കഴിഞ്ഞുള്ളൂവെന്നും ഷൈനി പറഞ്ഞു. പിന്നീട് വൈദ്യുതി ഓഫ് ചെയ്തു. ആംബുലൻസ് എത്തിയാണ് ഭർത്താവിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാവിലെ ആറ് മണിയോടെയാണ് റെജി വീട്ടിൽ നിന്നും പുല്ലു ചെത്താൻ പോയത്. ഷോക്കേറ്റ് കിടക്കുന്നതുകണ്ട റെജിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.