ഭൂമിയെ ലക്ഷ്യമാക്കി കുതിച്ച് ഛിന്നഗ്രഹം; ഭീഷണിയാകുമോ?

ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിയിടി കൂട്ടവംശനാശത്തിലേക്ക് നയിക്കുമെന്നാണ് പറയപ്പെടുന്നത്

dot image

വാഷിംഗ്ടൺ: ഭൂമിയെ ലക്ഷ്യമാക്കി കുതിച്ച് ഛിന്നഗ്രഹം. 67 മീറ്റർ നീളമുള്ള എൻഎഫ് 2024 എന്ന ഛിന്നഗ്രഹമാണ് ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്നത്. മണിക്കൂറിൽ 73,055 കിലോമീറ്റർ വേഗതയിലാണ് ഇതിന്‍റെ സഞ്ചാരം. ഛിന്നഗ്രഹത്തിന്റെ സഞ്ചാര ദിശ മനസിലാക്കി വരികയാണെന്ന് നാസ അറിയിച്ചു. അപ്പോളോ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന നിയര്‍ എര്‍ത്ത് ആസ്റ്ററോയിഡ് വിഭാഗത്തില്‍ പെടുന്ന ഛിന്നഗ്രഹമാണിത്. സൂര്യനെ വലം വയ്ക്കുന്ന അപ്പോളോ ഗണത്തിൽപ്പെട്ട ഛിന്നഗ്രഹമാണ് എൻഎഫ് 2024. ഇന്ന് ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് 48 ലക്ഷം കിലോമീറ്റർ അകലെയെത്തുമെന്നാണ് നാസ ജെറ്റ് പ്രൊപ്പൽഷൻ ലാബോറട്ടറിയുടെ കണക്കുകൂട്ടല്‍.

താരതമ്യേന ചെറുതായതിനാൽ ഇത് ഭൂമിയെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് നിഗമനം. ഭൂമിയുടെ സമീപത്തു കൂടി പോകാൻ സാധ്യതയുള്ള എല്ലാ ഛിന്നഗ്രഹങ്ങളുടെയും സഞ്ചാരദിശയും മറ്റു വിവരങ്ങളും നേരത്തെ തന്നെ നാസ ശേഖരിച്ചിരുന്നു.150 മീറ്ററിൽ കൂടുതൽ വലിപ്പമുള്ളതും ഭൂമിക്ക് 74 ലക്ഷം കിലോമീറ്റർ അടുത്തുവരെ വരുന്നതുമായ ഛിന്നഗ്രഹങ്ങളെയാണ് അപകടകാരികളുടെ കൂട്ടത്തിൽ നാസ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ എൻഎഫ് 2024ന് പിന്നാലെ മൂന്ന് ഛിന്നഗ്രഹങ്ങൾ കൂടി അടുത്ത ദിവസങ്ങളിൽ ഭൂമിക്ക് സമീപമെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിവൈ 15, എൻജെ 3, എംജി 1 എന്നിവയാണ് ഭൂമിയിൽ നിന്ന് 42 ലക്ഷം മുതൽ 72 ലക്ഷം കിലോമീറ്റർ അകലെ വരെയെത്തുക. ഇതിൽ എംജി 1 എന്ന ഛിന്നഗ്രഹം ജൂലൈ 2-ന് ഭൂമിയുടെ 42 ലക്ഷം കിലോമീറ്റർ അടുത്ത് വരെയെത്തും. ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിയിടി കൂട്ടവംശനാശത്തിലേക്ക് നയിക്കുമെന്നാണ് പറയപ്പെടുന്നത്. ഇക്കാരണത്താല്‍ ഭാവിയില്‍ അത്തരം ഒരു സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് നാസ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us