'മികച്ച പ്രസിഡൻ്റാകാൻ കമലയ്ക്ക് സാധിക്കും'; കമലാ ഹാരിസിന് ഒബാമയുടെ പിന്തുണ

മികച്ച പ്രസിഡൻ്റ് ആകാൻ കമലയ്ക്ക് സാധിക്കുമെന്നും തങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും ഒബാമ പറഞ്ഞു

dot image

വാ​ഷി​ങ്ട​ൺ: യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കമലാ ഹാരിസിന് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പിന്തുണ. മികച്ച പ്രസിഡൻ്റ് ആകാൻ കമലയ്ക്ക് സാധിക്കുമെന്നും തങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും ഒബാമ പറഞ്ഞു. കമലയുടെ വിജയത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. "ഞാൻ നിങ്ങളിൽ അഭിമാനിക്കുന്നു. ഇത് ചരിത്രമാകും," മുൻ പ്രഥമ വനിത മിഷേൽ ഒബാമ കമല ഹാരിസിനോട് പറഞ്ഞു. ഫോൺ സംഭാഷണത്തിലൂടെയായിരുന്നു ഇരുവരുടെയും ആശംസ. ഇതിന്‍റെ വീഡിയോ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. സൗഹൃദത്തിനും അംഗീകാരത്തിനും കമല അവരോട് നന്ദിയും പറഞ്ഞു.

ബൈഡനു പകരം സ്ഥാനാര്‍ഥിയായി എത്തിയ കമലാ ഹാരിസിനെ ഡെമോക്രാറ്റിക് നേതാവും മുന്‍ പ്രസിഡന്റുമായ ബരാക് ഒബാമ പിന്തുണയ്ക്കുന്നില്ലെന്ന വാര്‍ത്തകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഈ വീഡിയോ പുറത്തുവന്നത്. ​ട്രം​പു​മാ​യി ന​ട​ന്ന സം​വാ​ദ​ത്തി​ൽ തി​രി​ച്ച​ടി നേ​രി​ടു​ക​യും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ബൈ​ഡ​ൻ പ്ര​സി​ഡ​ന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നി​ന്ന് പി​ൻ​വാ​ങ്ങി​യ​ത്. എക്‌സിലൂടെയാണ് ബൈഡൻ സ്ഥാനാർത്ഥിത്വത്തിൽ നിന്നുള്ള പിന്മാറ്റം ലോകത്തെ അറിയിച്ചത്.

To advertise here,contact us
dot image
To advertise here,contact us
To advertise here,contact us