Jan 13, 2025
06:15 AM
മുംബൈ: നവി മുംബൈയിലെ ഷഹബാസ് ഗ്രാമത്തിൽ മൂന്ന് നില കെട്ടിടം തകർന്നു വീണു. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. പൊലീസും ഫയർഫോഴ്‌സും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വരികയാണ്. പുലർച്ചെ അഞ്ച് മണിയോടെയാണ് കെട്ടിടം തകർന്നതെന്ന് നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ കൈലാസ് ഷിൻഡെ പറഞ്ഞു. കെട്ടിടത്തിൽ പതിമൂന്ന് ഫ്‌ളാറ്റുകളാണ് ഉണ്ടായിരുന്നത്. രണ്ട് പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്.