ജർമ്മനിയിൽ മിസൈൽ വിന്യസിച്ചാൽ 'ശീതയുദ്ധം' മോഡൽ നേരിടേണ്ടിവരും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യ

മിസൈൽ വിന്യസിച്ചാൽ ശീതയുദ്ധ മാതൃകയിലുള്ള പ്രതിസന്ധി അമേരിക്ക നേരിടേണ്ടി വരുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്

dot image

മോസ്കോ: ജർമ്മനിയിൽ മിസൈൽ വിന്യസിക്കാനുള്ള അമേരിക്കയുടെ തീരുമാനം സ്ഥിരീകരിച്ചതോടെ ഭീഷണിയുയർത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ജർമ്മനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ മിസൈലുകൾ വിന്യസിക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം അമേരിക്ക സ്ഥിരീകരിച്ചിരുന്നു. മിസൈൽ വിന്യസിച്ചാൽ ശീതയുദ്ധ മാതൃകയിലുള്ള പ്രതിസന്ധി അമേരിക്ക നേരിടേണ്ടി വരുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്.

അമേരിക്ക അത്തരം പദ്ധതികൾ നടപ്പിലാക്കുകയാണെങ്കിൽ, ഇടത്തരം, ഹ്രസ്വ-ദൂര മിസൈലുകൾ വിന്യസിക്കുന്നതിൽ നേരത്തെ സ്വീകരിച്ച ഏകപക്ഷീയമായ കാലാവധിയിൽ നിന്ന് സ്വയം മോചിതരായതായി കണക്കാക്കും എന്ന് സെൻ്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന നാവിക പരേഡിൽ പുടിൻ പറഞ്ഞു. ഇത്തരം മിസൈലുകളുടെ ഉത്പാദനത്തിന്റെ അവസാന ഘട്ടത്തിലാണ് റഷ്യയെന്നും പുടിൻ മുന്നറിയിപ്പ് നൽകി. അമേരിക്ക യൂറോപ്പിലും ലോകത്തിന്റെ മറ്റ് ഭാ​ഗങ്ങളിലും മിസൈൽ വിന്യസിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ തങ്ങളും വേണ്ട മുന്നൊരുക്ക നടപടികൾ സ്വീകരിക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.

500 മുതൽ 5500 കിലോ മീറ്റർ വരെ വേ​ഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഇത്തരം മിസൈലുകളുമായി ബന്ധപ്പെട്ടതാണ് 1987 ൽ ഒപ്പുവച്ച ആയുധ നിയന്ത്രണ ഉടമ്പടി. എന്നാൽ 2019 ൽ റഷ്യയും അമേരിക്കയും ഇൻ്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്‌സ് ഉടമ്പടി യിൽ നിന്ന് പിന്മാറിയിരുന്നു. പരസ്പരം ഉടമ്പടി ലംഘനം ആരോപിച്ചായിരുന്നു പിന്മാറ്റം.

മറ്റ് രാജ്യങ്ങളിൽ അമേരിക്ക മിസൈലുകൾ വിന്യസിക്കാത്തിടത്തോളം അത്തരം മിസൈലുകൾ നിർമ്മിക്കില്ലെന്നായിരുന്നു റഷ്യ നൽകിയ ഉറപ്പ്. എന്നാൽ അമേരിക്കയുടെ ഇപ്പോഴത്തെ നീക്കം റഷ്യയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് യുക്രെയ്നുമായുള്ള യുദ്ധം ആരംഭിച്ചതോടെ ജർമ്മനിയുമായുള്ള റഷ്യയുടെ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ, അമേരിക്കയുടെ ഈ നീക്കത്തെ വെല്ലുവിളിയായാണ് പുടിൻ കണക്കാക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us