മൂന്നാമൂഴം; വെനസ്വേല പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് നിക്കോളാസ് മഡുറോ

2013ൽ ക്യാൻസർ ബാധിതനായിരുന്ന ഹ്യൂഗോ ചാവേസിന്റെ മരണത്തിന് പിന്നാലെയാണ് വൈസ് പ്രസിഡന്റായിരുന്ന മഡുറോ അധികാരത്തിലെത്തിയത്

dot image

കാരക്കാസ്: തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് നിക്കോളാസ് മഡുറോ. തുടർച്ചയായ മൂന്നാം തവണയാണ് നിക്കോളാസ് മഡുറോ വെനസ്വേലയുടെ പ്രസിഡന്റാകുന്നത്. 51 ശതമാനം വോട്ടുകൾ നേടിയാണ് വിജയം. സ്ഥാനാർത്ഥി എഡ്മുണ്ടോ ഗോൺസാലസിൻ 44 ശതമാനം വോട്ടുകൾ നേടി.

ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. പ്രതിപക്ഷ സഖ്യമായ യൂണിറ്ററി പ്ലാറ്റ്ഫോമിന്റെ പിന്തുണയുള്ള എഡ്മണ്ടോ ഗോൺസാലസിൻ ഇന്നലെ വൈകുന്നേരം തന്നെ തിരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. അനൗദ്യോഗിക എക്സിറ്റ് പോളുകളും വിജയം പ്രവചിച്ചിരുന്നത് എഡ്മുണ്ടോ ഗോൺസാലസിനായിരുന്നു. ഔദ്യോഗികമായി വെനസ്വേലയിൽ എക്സിറ്റ് പോളുകൾക്ക് വിലക്കുണ്ട്. അതേ സമയം വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ഗോൺസാലസിൻ രംഗത്തെത്തിയിട്ടുണ്ട്.

അർജന്റീന, അൽജീരിയ എന്നിവിടങ്ങളിലെ മുൻ വെനസ്വേലൻ അംബാസഡറായിരുന്നു ഗോൺസാലസിൻ. സാമ്പത്തിക പ്രതിസന്ധിയടക്കം ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണം. 25 വർഷം നീണ്ട യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭരണം അവസാനിപ്പിച്ച് രാജ്യത്തെ സാമ്പത്തിക നില തിരിച്ചുപിടിക്കുമെന്നായിരുന്നു വാഗ്‌ദാനം. 2013ൽ ക്യാൻസർ ബാധിതനായിരുന്ന ഹ്യൂഗോ ചാവേസിന്റെ മരണത്തിന് പിന്നാലെയാണ് വൈസ് പ്രസിഡന്റായിരുന്ന മഡുറോ അധികാരത്തിലെത്തിയത്. ചാവേസിന്റെ 70 -ാം ജന്മവാർഷികം കൂടിയായിരുന്നു ഇന്നലെ.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us