ജറുസലേം: ഹമാസിന്റെ സൈനികമേധാവി മുഹമ്മദ് ദെയ്ഫിനെ (59) വധിച്ചതായി ഇസ്രയേൽ. ജൂലായ് 13-ന് തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ ആക്രമണത്തിൽ ദെയ്ഫ് കൊല്ലപ്പെട്ടെന്ന് വ്യാഴാഴ്ചയാണ് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഹമാസ് തലവൻ ഇസ്മായില് ഹനിയ്യയും കൊല്ലപ്പെട്ടിരുന്നു.
ജൂലായ് 13-ന് തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ ആക്രമണത്തിൽ ദെയ്ഫ് കൊല്ലപ്പെട്ടെന്ന് വ്യാഴാഴ്ചയാണ് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചത്. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടത്തിയ കൂട്ടക്കൊലയും തട്ടിക്കൊണ്ടുപോകലും ആസൂത്രണംചെയ്ത് നടപ്പാക്കിയത് എസദ്ദിൻ അൽ ഖസാം ബ്രിഗേഡിന്റെ മേധാവി ദെയ്ഫാണെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ ആരോപണം.
ദെയ്ഫിനെ ലക്ഷ്യമിട്ട് ജൂലായിൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ ഖാൻ യൂനിസ് ബ്രിഗേഡ് കമാൻഡർ റാഫ സലാമ കൊല്ലപ്പെട്ടിരുന്നു. നൂറോളം അഭയാർഥികളും മരിച്ചു. 900 കിലോഗ്രാം ഭാരമുള്ള മാരകപ്രഹരശേഷിയുള്ള ബോംബാണ് ദെയ്ഫ് കഴിഞ്ഞിരുന്ന വീടിനുമേലിട്ടതെന്നാണ് വിവരം.
ഹനിയയുടെ കൊലപാതകം; ഇസ്രയേലിനെ നേരിട്ട് ഇറാൻ ആക്രമിക്കണമെന്ന് ആയത്തുല്ല അലി ഖമനയിഇസ്രയേലിന്റെ കൊടുംകുറ്റവാളികളുടെ പട്ടികയിലെ പ്രധാനിയാണ് ദെയ്ഫ്. ഇസ്രയേലിനെതിരേ നിരവധി ചാവേര് ആക്രമണങ്ങളടക്കം ആസൂത്രണംചെയ്ത് നടപ്പാക്കിയതും ദെയ്ഫായിരുന്നു. 2015-ല് അമേരിക്ക പുറത്തിറക്കിയ അന്താരാഷ്ട്ര ഭീകരവാദികളുടെ പട്ടികയിലും മുഹമ്മദ് ദെയ്ഫിന്റെ പേരുണ്ടായിരുന്നു.