സംവാദത്തിന് തയ്യാറെന്ന് ട്രംപ്; കമലാ ഹാരിസുമായി സെപ്തംബർ നാലിന് നേർക്കുനേർ

അമേരിക്കന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ട്രംപും കമലാ ഹാരിസും പങ്കെടുക്കുന്ന ആദ്യ സംവാദമായിരിക്കും ഇത്.

dot image

വാഷിങ്ടണ്: അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പില് ഡെമോക്രാറ്റിക് പാര്ട്ടി സ്ഥാനാര്ത്ഥിയും വൈസ് പ്രഡിന്റുമായ കമലാ ഹാരിസുമായി സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ച് മുന് പ്രസിഡന്റും റിപബ്ലിക്കന് പാര്ട്ടി സ്ഥാനാര്ത്ഥിയുമായ ഡൊണാള്ഡ് ട്രംപ്. ഫോക്സ് ന്യൂസ് മുന്നോട്ടുവെച്ച ഓഫര് ഡൊണാള്ഡ് ട്രംപ് അംഗീകരിക്കുകയായിരുന്നു. സെപ്തംബര് നാലിനാണ് സംവാദം. അമേരിക്കന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ട്രംപും കമലാഹാരിസും പങ്കെടുക്കുന്ന ആദ്യ സംവാദമായിരിക്കും ഇത്.

സംവാദത്തിന് തയ്യാറാണെന്ന് അമേരിക്കന് സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു.

"സെപ്തംബര് നാലിന് കമലാ ഹാരിസുമായി സംവാദത്തിന് തയ്യാറാണെന്ന് ഫോക്സ് ന്യൂസിനെ അറിയിച്ചു. നേരത്തെ 'ഉറക്കംതൂങ്ങി' ജോ ബൈഡനുമായി എബിസിയില് ചര്ച്ച നിശ്ചയിച്ചിരുന്നു. എന്നാല് ബൈഡന് സ്ഥാനാര്ത്ഥിത്വത്തില് നിന്നും പിന്മാറിയതോടെ സംവാദവും ഒഴിവായി. ഫോക്സ്ന്യൂസ് സംവാദം ഗ്രേറ്റ് കോമണ്വെല്ത്ത് ഓഫ് പെന്സില്വാനിയയില് നടക്കും. ബ്രെത് ബെയറും മാര്ത്ത മാക്കെല്ലുമായിരിക്കും സംവാദം മേഡറേറ്റ് ചെയ്യുക. 'പാര്ട്ടി ഭീകരമായി കൈകാര്യം ചെയ്ത ഉറക്കം തൂങ്ങി' ജോ ബൈഡനുമായി നേരത്തെ തീരുമാനിച്ച സംവാദത്തിന്റെ മാനദണ്ഡങ്ങള് തന്നെയാവും ഇവിടെയും. കാഴ്ച്ചക്കാര് നിറഞ്ഞ സദസ്സിലായിരിക്കും സംവാദം." ട്രംപ് അറിയിച്ചു. സംവാദത്തിന് തയ്യാറാണെന്ന് കമലാ ഹാരിസ് അറിയിച്ചിട്ടുണ്ട്.

കമലാ ഹാരിസിന്റെ സ്ഥാനാര്ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല് സംവാദത്തിന് തയ്യാറല്ലെന്ന് നേരത്തെ ട്രംപ് അറിയിച്ചിരുന്നു. ഇന്നാണ് ഹാരിസിന്റെ സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ചത്. പാര്ട്ടിയില് നടത്തിയ ഡെലിഗേറ്റ് വോട്ടെടുപ്പില് മതിയായ വോട്ടുകള് സമാഹരിക്കാന് കഴിഞ്ഞതോടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. നവംബര് അഞ്ചിനാണ് പൊതുതിരഞ്ഞെടുപ്പ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us