വാഷിങ്ടണ്: തൻ്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടുളള ആരോപണങ്ങൾക്ക് പ്രതികരണവുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിൻ്റെ ഭർത്താവ് ഡൗഗ് എംഹോഫ്. തൻ്റെ ആദ്യ ഭാര്യയെ വഞ്ചിച്ചതായി സമ്മതിക്കുന്നു എന്നാണ് ഡൗഗ് എംഹോഫ് പ്രതികരിച്ചത്. നാനി എന്ന യുവതിയുമായി ഡൗഗ് എംഹോഫിന് ബന്ധമുണ്ടായിരുന്നു എന്ന തരത്തിൽ വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു.
എൻ്റെ ആദ്യ വിവാഹ സമയത്ത്, എൻ്റെ ചില കാര്യങ്ങളാൽ ഞാനും ആദ്യ ഭാര്യയായ കെർസ്റ്റിനും ചില ബുദ്ധിമുട്ടുള്ള സമയങ്ങളിലൂടെ കടന്നുപോയി. അതിന് ഞാൻ മാത്രമാണ് ഉത്തരവാദിയെന്നുമാണ് ഡൗഗ് എംഹോഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 2009-ൽ ഇരുവും വിവാഹമോചനത്തിന് അപേക്ഷിച്ചതായി കോടതി രേഖകളുണ്ട്. ഡൗഗ് എംഹോഫിന്റെയും കെർസ്റ്റിൻ്റെയും കുട്ടികളുടെ സ്കൂളിലെ അധ്യാപികയുമായിരുന്ന നാനി എന്ന സ്ത്രീ ഗർഭിണിയായിരുന്നുവെന്ന നിലയിലുള്ള റിപ്പോർട്ടുകളും ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി എംഹോഫ് രംഗത്ത് വന്നത്. ആദ്യ ബന്ധത്തിൻ്റെ പരാജയത്തെക്കുറിച്ച് പറഞ്ഞെങ്കിലും നാനിയുടെ പേര് പരാമർശിക്കാനോ അവരുടെ ഗർഭവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെ അഭിസംബോധന ചെയ്യാനോ എംഹോഫ് തയ്യാറായതുമില്ല.
2,900 വർഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും ചെറിയ ഭൂപടം; നിർമ്മിച്ചത് കളിമണ്ണ് കൊണ്ട്കെർസ്റ്റിനും വിഷയത്തോട് പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. പല കാരണങ്ങളാൽ ഞാനും ഡഗും വിവാഹബന്ധം വേർപ്പെടുത്തുകയുണ്ടായി. അദ്ദേഹം ഞങ്ങളുടെ കുട്ടികൾക്ക് നല്ലൊരു പിതാവും എന്റെ നല്ല സുഹൃത്തുമാണ്. കമലയും ഞാനും തമ്മിൽ നല്ല ബന്ധമാണുളളത് എന്നാണ് കെർസ്റ്റിൻ പറഞ്ഞത്. എംഹോഫുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ ഈ കാര്യങ്ങൾ അറിയാമായിരുന്നുവെന്ന് കമല ഹാരിസും പറഞ്ഞു. അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ നിർണായക ദിവസങ്ങളിലേക്ക് കമല ഹാരിസ് കടക്കുമ്പോഴാണ് ഇത്തരത്തിലുളള വാർത്തകൾ വരുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യകാല പ്രചാരണ സമയത്ത് ലഭിച്ചിരുന്ന സ്വീകാര്യത നിലനിർത്തേണ്ടത് ഹാരിസിന് ഇപ്പോള് അത്യന്താപേക്ഷിതമാണ്.