ടെല് അവീവ്: ഗാസയിൽ പലസ്തീനികൾ അഭയം തേടിയ സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ബോംബ് ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഷെയ്ഖ് റദ്വാനിലെ സ്കൂളിലാണ് ആക്രമണം നടന്നത്. സ്കൂൾ പൂർണമായും തകർന്നു. മൂന്ന് തവണയാണ് ബോംബാക്രമണം നടന്നത്. ആദ്യ ബോംബ് വീണ ശേഷം ആളുകളെ ഒഴിപ്പിക്കുന്നതിനിടെ തുടർച്ചയായി ബോംബ് സ്ഫോടനം നടന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ അടക്കം ഒൻപതു പേരും കൊല്ലപ്പെട്ടു. ഇതിനിടെ, തൊട്ടടുത്ത് നിന്നുണ്ടായ ആക്രമണത്തിലാണ് ഹമാസ് രാഷ്ട്രീയ കാര്യ തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതെന്ന് ഇറാൻ സ്ഥിരീകരിച്ചു. അതേസമയം ഈ ആക്രമണത്തിന് തീർച്ചയായും തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
2,900 വർഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും ചെറിയ ഭൂപടം; നിർമ്മിച്ചത് കളിമണ്ണ് കൊണ്ട്ഹമാസ് രാഷ്ട്രീയ കാര്യ തലവൻ ഇസ്മായിൽ ഹനിയേ ഇറാനിലെ ടെഹ്റാനിൽ ഗസ്റ്റ്ഹൗസിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചിരുന്നു. ഹനിയയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. ഇറാന്റെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനായാണ് ഹനിയേ ടെഹ്റാനിലെത്തിയത്. ഇസ്രായേൽ അമേരിക്കയുടെ സഹായത്തോടെ നടപ്പാക്കിയ ആക്രമണമാണെന്ന് ഇറാൻ ആരോപിച്ചു.