ന്യൂഡൽഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിൽ ഗേറ്റ്സ് സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് ജേണലിസ്റ്റ് അനുപ്രീത ദാസ് തൻ്റെ പുസ്തകത്തിൽ ആരോപിച്ചു. "കോടീശ്വരൻ, നേർഡ്, രക്ഷകൻ, രാജാവ്: ബിൽ ഗേറ്റ്സ് ആൻഡ് ഹിസ് ക്വസ്റ്റ് ടു ഷേപ്പ് ഔർ വേൾഡ്" എന്ന പുസ്തകത്തിലാണ് ആരോപണം. നിരവധി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിട്ടുള്ള ബിൽഗേറ്റ്സിൻ്റെ അടുത്തേയ്ക്ക് ഒറ്റയ്ക്ക് പോകുന്നതിൽ ഇൻ്റേണുകൾക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുന്നിൽ നിന്നിട്ടും തൻ്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സഹപ്രവർത്തകരോടും ഇൻ്റേണുകളോടും മോശമായ രീതിയിൽ പെരുമാറിയ വ്യക്തിയെക്കുറിച്ചാണ് പുസ്തകത്തിൽ പരാമർശിക്കുന്നത്. ഗേറ്റ്സ് സ്ത്രീകളുമായി ചങ്ങാത്തം കൂടുകയും അവരോട് അസാധാരണമായ ഇടപെടൽ നടത്തുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായതായും വെളിപ്പെടുത്തുന്നുണ്ട്.
ബിൽഗേറ്റ്സിന്റെ വിവാഹ ജീവിതത്തെ ഇത് കാര്യമായി ബാധിച്ചിരുന്നതായി പുസ്തകത്തിൽ പറയുന്നുണ്ട്. 1994-ൽ ഗേറ്റ്സ് മെലിൻഡ ഗേറ്റ്സിനെ വിവാഹം കഴിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പെരുമാറ്റം ആരംഭിച്ചത്. ഭാര്യ മെലിന്റ ഫ്രഞ്ച് ഗേറ്റ്സിന് ബിൽ ഗേറ്റ്സിനെ സംശയം ഉണ്ടായിരുന്നതായും അതിനാൽ അദ്ദേഹത്തിന്റെ സ്വകാര്യ നമ്പറും മറ്റും ആർക്കും കൊടുക്കാൻ സമ്മതിച്ചിരുന്നില്ലെന്നും പുസ്തകത്തിൽ സൂചിപ്പിക്കുന്നു. ദമ്പതികൾ ബന്ധം വേർപിരിയാനുള്ള പ്രധാന കാരണം ഇതാണെന്നുമാണ് പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നത്.
മുണ്ടക്കൈ: ക്ഷീര കര്ഷകര്ക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് സഹായം; ഉറപ്പ് നല്കി ചിഞ്ചുറാണിഅതേസമയം ബിൽ ഗേറ്റസുമായി വളരെ അടുത്ത ബന്ധമുള്ള ആളുകളെല്ലാം ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചു. ബിൽ ഗേറ്റ്സ് സ്ത്രീകളെ ഇരയാക്കുകയോ, ജോലിയിലെ നേട്ടത്തിനായി ശാരീരികമായി വഴങ്ങിത്തരാൻ അവരോട് ആവശ്യപ്പെടുകയോ ചെയ്യുന്ന വ്യക്തിയല്ല എന്ന് മൈക്രോസോഫ്റ്റ് മുൻ എക്സിക്യൂട്ടീവ് പറഞ്ഞു. എവിടെ നിന്നൊക്കെയോ ലഭിച്ച വിവരങ്ങളും അജ്ഞാത ഉറവിടങ്ങളും ആശ്രയിച്ചാണ് അനുപ്രീത ദാസ് പുസ്തകത്തിൽ പലതും എഴുതിവെച്ചിരിക്കുന്നത് എന്ന് ബിൽ ഗേറ്റ്സിന്റെ വക്താവ് ആരോപിച്ചു.
മൈക്രോസോഫ്റ്റിൻ്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്സ്, കമ്പനിയുടെ തുടക്കം മുതൽ തന്നെ അതിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് ബിൽ ഗേറ്റ്സ്.