യുകെ കുടിയേറ്റ വിരുദ്ധ കലാപം; നിരവധി കടകൾക്ക് തീയിട്ടും കൊള്ളയടിച്ചും തീവ്രവലതുപക്ഷ പ്രക്ഷോഭകാരികൾ

തീവ്രവാദപരമായ ഇടപെടലുകള് നടത്തുന്നവര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി കെയര് സ്റ്റാര്മന് അറിയിച്ചിട്ടുണ്ട്

dot image

ബെല്ഫാസ്റ്റ്: യുകെയില് പടര്ന്നു പിടിച്ച കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷമായതോടെ തീവ്ര വലതുപക്ഷ പ്രക്ഷോഭകാരികൾ നിരവധി കടകൾക്ക് തീയിടുകയും കൊള്ളയടിക്കുകയും ചെയ്തു. അക്രമാസക്തരായ പ്രതിഷേധക്കാർക്ക് ശക്തമായ താക്കീത് നൽകാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഉത്തരവിട്ടു. മൂന്നു പെണ്കുഞ്ഞുങ്ങള് ഇംഗ്ലണ്ടില് ലിവര്പൂളിനടുത്ത് കുത്തേറ്റു മരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങളെ തുടർന്നാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമായത്. വിവിധ സ്ഥലങ്ങളില് നടന്ന ആക്രമണങ്ങളില് പൊലീസുകാര് ഉള്പ്പടെ നിരവധിപ്പേര് ആക്രമണത്തിന് ഇരയായി. പ്രതിഷേധക്കാർ കടകൾ കൊള്ളയടിക്കുന്നതിൻ്റെയും തീയിട്ട് നശിപ്പിക്കുന്നതിൻ്റെയും ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

യാത്രക്കാരിയുടെ മുടിയില് പേനുകളെ കണ്ടെത്തി; വിമാനം അടിയന്തരമായി നിലത്തിറക്കി

നഗരത്തില് ഇപ്പോഴും പ്രതിഷേധ പ്രകടനങ്ങള് തുടരുകയാണ്. തലസ്ഥാന നഗരമായ ബെല്ഫാസ്റ്റില് താമസിക്കുന്ന മലയാളി യുവാവിനെ ഇന്നലെ പ്രതിഷേധക്കാർ ആക്രമിച്ചിരുന്നു. യുവാവ് ജോലി കഴിഞ്ഞു മടങ്ങുമ്പോള് രാത്രിയിലായിരുന്നു ആക്രമണം. ലിവര്പൂളില് കഴിഞ്ഞ ദിവസം ഏഷ്യന് യുവാവിനു കുത്തേറ്റിരുന്നു. കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാര്ക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ പ്രകടനക്കാർ ഒത്തു കൂടുകയും ആക്രമണങ്ങളില് നിന്നു പിന്തിരിയണമെന്ന് ആവശ്യപ്പെടുകയും നല്കുകയും ചെയ്തിരുന്നു. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാന് പൊലീസിന് നിര്ദേശം നൽകിയിട്ടുണ്ട്. തീവ്രവാദ ഇടപെടലുകള് നടത്തുന്നവര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി കെയര് സ്റ്റാര്മർ അറിയിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us