ഡൊണാള്ഡ് ട്രംപിൻ്റെ വധശ്രമം: ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പാകിസ്ഥാൻ പൗരനെതിരെ കുറ്റം ചുമത്തി

പ്രതിക്ക് ഇറാനുമായി ബന്ധമുണ്ട്

dot image

ന്യൂയോർക്ക്: മുന് പ്രസിഡന്റും റിപബ്ലിക്കന് പാര്ട്ടി സ്ഥാനാര്ത്ഥിയുമായ ഡൊണാള്ഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പാകിസ്ഥാൻ പൗരനെതിരെ കുറ്റം ചുമത്തിയതായി നീതിന്യായ വകുപ്പ്. ആരോപണവിധേയനായ ആസിഫ് റാസ മർച്ചൻ്റിനെതിരെയാണ് (46) കുറ്റം ചുമത്തിയത്. പ്രതിക്ക് ഇറാനുമായി ബന്ധമുണ്ട്. ഗൂഢാലോചന നടത്തിയ പ്രതി പേര് പറയാതെയാണ് ലക്ഷ്യം ട്രംപാണെന്ന് സൂചിപ്പിച്ചതെന്നും യുഎസ് അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ് പറഞ്ഞു.

ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് അമേരിക്കൻ പൊതു ഉദ്യോഗസ്ഥർരോട് പ്രതികാരം ചെയ്യാൻ ഇറാൻ ശ്രമിച്ചിരുന്നു. ഇറാന്റെ പരിശ്രമങ്ങളെ പ്രതിരോധിക്കാൻ അമേരിക്കൻ നീതിന്യായ വകുപ്പ് പ്രവർത്തിക്കുന്നുണ്ട്. 2020 ൽ ഡൊണാള്ഡ് ട്രംപാണ് ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ടത്. ഇതേ തുടർന്നാണ് ട്രംപിന് നേരെയുള്ള കൊലപാതക ഗൂഢാലോചന എന്നാണ് കണ്ടെത്തൽ.

'ഷെയ്ഖ് ഹസീന എവിടെയും രാഷ്ട്രീയ അഭയം തേടിയിട്ടില്ല'; മകൻ സജീബ് വാസിദ്

ആസിഫ് റാസ മർച്ചൻ്റിന് പാകിസ്ഥാനിലും ഇറാനിലും കുടുംബം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇറാനുമായി അടുത്ത ബന്ധമുള്ള ഒരു പാകിസ്ഥാൻ പൗരനാണ് ആസിഫെന്നും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ചീഫ് ക്രിസ്റ്റഫർ വ്രെ പറഞ്ഞു. അമേരിക്കയിലെ രാഷ്ട്രീയക്കാരെ കൊല്ലാനുള്ള പദ്ധതി ഒരു സ്പൈ ത്രില്ലർ പോലെയാണ് തയാറാക്കിയിരിക്കുന്നതെന്ന് ബ്രൂക്ലിനിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. ആസിഫ് പ്രൊഫഷണൽ കൊലയാളിയാണെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജൂലൈ 13ന് പെൻസിൽവാനിയയിലെ ബട്ലറിൽ ട്രംപിനെതിരായ വധശ്രമം പരാജയപ്പെട്ട് ഒരു മാസത്തിനുള്ളിലാണ് ഈ ഗൂഢാലോചനയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us