ധാക്ക: പ്രധാനമന്ത്രി സ്ഥാനം രാജി വെയ്ക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ തന്റെ സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടന്നുണ്ടെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു. ബംഗ്ലാദേശിൽ നിന്നും മ്യാൻമറിൽ നിന്നും ഒരു പുതിയ ക്രിസ്ത്യൻ രാജ്യം പടുത്തുയർത്താൻ വെള്ളക്കാർ ശ്രമം നടത്തുന്നു. തൻ്റെ പിതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഷെയ്ഖ് മുജീബുർ റഹ്മാനെപ്പോലെ താനും കൊല്ലപ്പെട്ടേക്കാമെന്നും ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു.
ബംഗ്ലാദേശ് പ്രദേശത്ത് ഒരു വിദേശരാജ്യത്തെ വ്യോമത്താവളം പണിയാൻ അനുവദിച്ചാൽ ജനുവരിയിൽ തനിക്ക് തടസ്സങ്ങളില്ലാതെ വീണ്ടും തിരഞ്ഞെടുപ്പ് നടത്താമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞിരുന്നു. ഇത് ഒരു രാജ്യത്തെ മാത്രം ലക്ഷ്യമാക്കിയുള്ള പദ്ധതിയല്ലയെന്നും ഹസീന വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ പദ്ധതിക്ക് പിന്നിലെ രാജ്യത്തിൻ്റെ പേര് ഹസീന വെളിപ്പെടുത്തിയിരുന്നില്ല. 2024 മേയ് മാസത്തിൽ പാർട്ടി യോഗത്തിൽ ആമുഖ പ്രസംഗം നടത്തുന്നതിനിടെയായിരുന്നു ഹസീന ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.
ഇതിനിടെ ഹസീനയെ പുറത്താക്കൻ ലണ്ടൻ കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ആക്ടിങ് ചീഫും ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്മാൻ സൗദി അറേബ്യയിൽ വച്ച് പാകിസ്താൻ ചാരസംഘടന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന് തെളിവുകളുണ്ടെന്നാണ് ബംഗ്ലാദേശി ഇന്റലിജൻസ് ഏജൻസി അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രക്ഷോഭം എങ്ങനെ വേണമെന്നതിനുള്ള ബ്ലൂ പ്രിന്റ് ലണ്ടനിൽ വച്ച് തയ്യാറാക്കിയെന്നായിരുന്നു റിപ്പോർട്ട്. അതിക്രമങ്ങൾക്കിടെ എക്സിൽ നിരവധി ബംഗ്ലാദേശ് ഹാൻഡിലുകൾ എരിതീയിൽ എണ്ണയൊഴിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിരുന്നു. 500ലധികം വിദ്വേഷ പരാമർശങ്ങളാണ് ഷെയ്ഖ് ഹസീന സർക്കാരിനെതിരെ ഇത്തരം ഹാൻഡിലുകൾ പ്രചരിപ്പിച്ചത്. ഇവയിൽ പലതും പാകിസ്താനിൽ നിന്നുള്ള ഹാൻഡിലുകളായിരുന്നു എന്നും ഇന്റലിജൻസ് ഏജൻസി പറയുന്നു
'ഷെയ്ഖ് ഹസീന എവിടെയും രാഷ്ട്രീയ അഭയം തേടിയിട്ടില്ല'; മകൻ സജീബ് വാസിദ്രാജിയ്ക്ക് ശേഷം ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഹസീന നിലവിൽ ഗാസിയാബാദിലെ ഹിൻഡൻ വ്യോമതാവളത്തിലാണ്. യൂറോപ്പിൽ അഭയം തേടാനായിരുന്നു ഹസീനയുടെ നീക്കം. എന്നാൽ ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകാൻ യുകെ തയ്യാറല്ലെന്നാണ് സൂചന. അഭയം ലഭിക്കുന്നതുവരെ ഹസീന ഹിൻഡൻ വ്യോമതാവളത്തിൽ തുടരും.
നിലവിൽ ഗാസിയാബാദിലെ ഹിന്ഡണ് വ്യോമതാവളത്തില് കഴിയുന്ന ഹസീന സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ സഹായം തേടിയേക്കുമെന്നും സൂചനയുണ്ട്. സഹോദരി രെഹാനയ്ക്ക് ഒപ്പം തിങ്കളാഴ്ച വൈകുന്നേരമാണ് ഹസീന ഗാസിയാബാദിലെത്തിയത്. യുകെ പൗരത്വമുള്ള രെഹാനയുടെ മകൾ തുലിപ് സിദ്ദിഖ് അവിടെ ലേബർ പാർട്ടി എംപിയാണ്. ബംഗ്ലാദേശിന്റെ സൈനികവിമാനത്തിൽ ഇന്ത്യയിലെത്തിയ ഹസീനയ്ക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മുതിര്ന്ന സൈനിക ഉദ്യോഗസ്ഥരും നേരിട്ടെത്തി പൂര്ണ സുരക്ഷ വാഗ്ദാനം ചെയ്തിരുന്നു.