ബംഗ്ലാദേശിൽ ഇടക്കാല സര്ക്കാരിനെ മുഹമ്മദ് യൂനുസ് നയിക്കും; പ്രക്ഷോഭകരുടെ ആവശ്യത്തിന് അംഗീകാരം

ഇടക്കാല സര്ക്കാരിനെ നയിക്കാന് മുഹമ്മദ് യൂനുസിനെ ഉപദേശകനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്ത്ഥി നേതാക്കളും ആവശ്യപ്പെട്ടിരുന്നു

dot image

ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്ക്കാരിനെ നയിക്കാന് നൊബേല് സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ നിയോഗിച്ചു. ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് നിർണായക ചർച്ചകൾക്കെടുവിൽ ഇടക്കാല സര്ക്കാരിനെ നയിക്കാന് മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തത്. മുഹമ്മദ് യൂനുസിനെ ഇടക്കാല സര്ക്കാരിൻ്റെ ഉപദേശകനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്ത്ഥി നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

യൂനസിൻ്റെ നേതൃത്വത്തിൽ ഉടൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി വിദ്യാർത്ഥി നേതാക്കൾ പറഞ്ഞു. ഇടക്കാല സർക്കാരിൽ ഉൾപ്പെടുത്താൻ 10-14 പ്രമുഖരുടെ പേരു വിവരങ്ങൾ അടങ്ങിയ പട്ടിക നൽകിയതായും നേതാക്കൾ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനുള്ള പ്രവർത്തനം നടത്തിയതിന് 2006 ൽ 83 കാരനായ മുഹമ്മദ് ഷഹാബുദ്ദീന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരുന്നു.

രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണം. ഇടക്കാല സര്ക്കാര് ഒരു തുടക്കം മാത്രമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്ക്കുന്ന സമാധാനം രാജ്യത്ത് വരികയുള്ളൂ. തിരഞ്ഞെടുപ്പില്ലാതെ മാറ്റമുണ്ടാവില്ലെന്നും യൂനുസ് പ്രതികരിച്ചു.

രാജ്യത്തിനും ജനങ്ങള്ക്കും ആവശ്യമായ ദൗത്യം ഏറ്റെടുക്കാന് തയ്യാറാണ്. മാറ്റത്തിന് വേണ്ടിയാണ് യുവാക്കള് ശബ്ദമുയര്ത്തിയത്. രാജ്യം വിട്ടതിലൂടെ പ്രധാനമന്ത്രി ആ ശബ്ദം കേട്ടു. ഇത് പ്രധാനപ്പെട്ടൊരു ചുവടുവെപ്പാണ്. അതിരുകളില്ലാത്തതാണ് യുവാക്കളുടെ ധൈര്യം. അനീതിക്കെതിരായ രാജ്യത്തിന്റെ നിശ്ചയദാര്ഢ്യം ലോകത്തിന് അവര് കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് രാഷ്ട്രീയത്തില് നിന്ന് വിട്ടുനില്ക്കാനാണ് താല്പര്യമെന്നും സാഹചര്യം ആവശ്യപ്പെടുകയാണെങ്കില് സര്ക്കാരിനെ നയിക്കാന് തയ്യാറാണെന്നും ഒരു ഫ്രഞ്ച് മാധ്യമത്തിന് നല്കിയ പ്രതികരണത്തില് യൂനുസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സർക്കാരുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു മുഹമ്മദ് യൂനുസ്. യൂനുസിനെതിരെ ഹസീന സർക്കാർ 190-ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വിദ്യാർത്ഥി പ്രതിഷേധത്തിന് നേതൃത്വം നൽകിയവർ മുഹമ്മദ് യൂനുസിനെ ഇടക്കാല സര്ക്കാരിൻ്റെ ഉപദേശകനാക്കണമെന്ന് ആവശ്യപ്പെട്ടത്. പുതിയ ഇടക്കാല സർക്കാർ രൂപീകരണമെന്ന് വാദിക്കുകയും മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് മുഹമ്മദ് യൂനസിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

ഷെയ്ഖ് ഹസീനയുടെ വിസ റദ്ദാക്കി അമേരിക്ക
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us