മെക്സിക്കോ: മെക്സിക്കോയിലെ പുരാതന ഗോത്ര വിഭാഗക്കാർ ഉപയോഗിച്ച് വന്നിരുന്ന രണ്ട് പിരമിഡുകൾ ശക്തമായ മഴയിൽ തകർന്നു. ശക്തമായ മഴയും കൊടുങ്കാറ്റും മൂലമാണ് പിരമിഡുകൾ പൊട്ടിവീണത്. ജൂലൈ 30ന് പെയ്ത കനത്ത മഴയിൽ പിരമിഡിൻ്റെ ഒരു വശം ഭാഗികമായി ഒലിച്ചു പോയി. മെക്സിക്കോയിലെ പുരാതന ഗോത്ര വിഭാഗമായ പ്യുറെപെച്ച വിഭാഗമാണ് ഈ പിരമിഡുകളുടെ നിർമ്മാണത്തിന് പിന്നിൽ.
ഇത്തരം പിരമിഡുകള് യക്കാറ്റ പിരമിഡുകൾ എന്നാണ് അറിയപ്പെടുന്നത്. തങ്ങളുടെ ദൈവമായ കുരിക്വേരിക്ക് നരബലികൾക്കായി പുരാതന പുരെപെച്ച ഗോത്രക്കാർ ഉപയോഗിച്ചിരുന്ന പിരമിഡുകളാണ് ഇവ.
പിരമിഡുകള് തകര്ന്നത് വരാനിരിക്കുന്ന നാശത്തിന്റെ സൂചനയാണെന്നാണ് ഗോത്ര വിഭാഗം പ്രവചിക്കുന്നത്. തകർച്ചയിൽ പിരമിഡിനുള്ളിലെ ആറ് ശരീരങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി. പിരമിഡിൻ്റെ ഭിത്തിയിലും മതിലുകളിലും വിള്ളൽ വീണിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച ഭാഗം വീണ്ടെടുക്കാനും പുതുക്കി പണിയാനുമുള്ള പദ്ധതികള് ആരംഭിച്ചതായി മെക്സിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി അറിയിച്ചു.
മണ്ണിനടിയിൽ പുതഞ്ഞ് കിടക്കുന്നവരേ മാപ്പ്; വയനാടിൻ്റെ 'ഉള്ളുലച്ചിലുകൾ' ഇനിയും പറയാതിരിക്കുന്നതെങ്ങനെ?