ഇടക്കാല സർക്കാർ എത്രനാൾ തുടരും; തിരഞ്ഞെടുപ്പിന് കാത്ത് ബംഗ്ലദേശിലെ രാഷ്ട്രീയ പാർട്ടികൾ

വരുന്ന ഒന്നര വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടന്നാൽ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് മുഖ്യപ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി

dot image

ധാക്ക: ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷം അധികാരത്തിലെത്തിയ ഇടക്കാല സര്ക്കാര് അടുത്ത പാര്ലമെന്റ് തിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്ക്ക് എപ്പോള് തുടക്കം കുറിക്കുമെന്ന ആകാംക്ഷയിലാണ് ബംഗ്ലാദേശിലെ രാഷ്ട്രീയ പാര്ട്ടികള്. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് രാജ്യം വിട്ടതിന് പിന്നാലെ പാര്ലമെന്റ് പിരിച്ചുവിട്ടിരുന്നു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്ക്കാരിന്റെ മേല്നോട്ടത്തിലായിരിക്കും ബംഗ്ലാദേശില് പാര്ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുക. വരുന്ന ഒന്നര വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടന്നാൽ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് മുഖ്യപ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി. ധാക്കയിൽ കഴിഞ്ഞ ദിവസം നടന്ന ബിഎൻപി റാലിയിൽ പതിനായിരങ്ങൾ അണിനിരന്നത് പാർട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില് വിജയിച്ച് നീണ്ട ഇടവേളയ്ക്ക് ശേഷം അധികാരത്തില് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്ട്ടി. നേരത്തെ സഖ്യകക്ഷിയായിരുന്ന ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുമായി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില് ബിഎന്പി ഒരുമിച്ച് മത്സരിക്കുമോ എന്നതും നിർണ്ണായകമാണ്. സംവരണത്തിനെതിരെ വിദ്യാർത്ഥികൾ നടത്തിയ സമരത്തിൽ ബിഎൻപിയും ജമാഅത്തെ ഇസ്ലാമിയും ഇടപെടൽ നടത്തിയിരുന്നു.

2009ലെ തിരഞ്ഞെടുപ്പില് അധികാരത്തില് മടങ്ങിയെത്തിയ അവാമി ലീഗ് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തില് തുടര്ച്ചയായ നാല് തിരഞ്ഞെടുപ്പുകളില് വിജയം നേടിയിരുന്നു. ഏറ്റവും ഒടുവില് 2024ല് നടന്ന തിരഞ്ഞെടുപ്പ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്ട്ടി ബഹിഷ്കരിച്ചിരുന്നു. കെയര് ടേക്കര് സംവിധാനത്തിന്റെ മേല്നോട്ടത്തില് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഷെയ്ഖ് ഹസീന തള്ളിയതിനെ തുടര്ന്നാണ് ബിഎന്പി തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. 2014ലും ബിഎന്പി തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. 2014 മുതലുള്ള തിരഞ്ഞെടുപ്പുകളില് മത്സരിക്കാന് സാധിക്കാതിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ തിരഞ്ഞെടുപ്പില് മത്സരിക്കാനുള്ള വിലക്ക് ഇത്തവണ പിന്വലിക്കപ്പെടുമോയെന്നതും രാഷ്ട്രീയ കേന്ദ്രങ്ങള് കൗതുകത്തോടെയാണ് ഉറ്റ് നോക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ഷെയ്ഖ് ഹസീന രാജ്യത്ത് മടങ്ങിയെത്തുമെന്ന് മകൻ സജീബ് വാസിദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇടക്കാല സർക്കാരിൻ്റെ കീഴിൽ തിരഞ്ഞെടുപ്പ് നടന്നാൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിൽ അധികാരം വീണ്ടെടുക്കാൻ അവാമി ലീഗ് മത്സരത്തിനിറങ്ങുമോ എന്നതും നിർണ്ണായകമാണ്.

ഇടക്കാല സര്ക്കാരിന്റെ കാലാവധി നീളുകയും തിരഞ്ഞെടുപ്പ് വൈകുകയും ചെയ്താല് സൈന്യത്തിന്റെ പിന്തുണയോടെയുള്ള രാഷ്ട്രീയ പാര്ട്ടി രൂപപ്പെട്ട് വരാനുള്ള സാധ്യതയും നിലവിലുണ്ട്. മുന്കാലങ്ങളില് സമാനമായ സംഭവങ്ങള് ബംഗ്ലാദേശില് ഉണ്ടായിട്ടുണ്ട്. വര്ഷങ്ങളോളം നീണ്ട സൈനിക ഭരണവും സൈന്യത്തിന്റെ പിന്തുണയുള്ള ഭരണകൂടവും ബംഗ്ലാദേശില് ഉണ്ടായിട്ടുണ്ട്. നിലവിലെ സാഹചര്യത്തില് ജനവികാരം കണക്കിലെടുത്ത് ഇടക്കാല സര്ക്കാരിനെ അധികകാലം പിന്തുണയ്ക്കാന് സൈന്യം തയ്യാറായേക്കില്ലെന്നും വിലയിരുത്തലുകളുണ്ട്. ഇടക്കാല സര്ക്കാരിനെ പിന്തുണയ്ക്കുമെന്നും പരമാവധി വേഗത്തില് തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ സര്ക്കാര് പുന:സ്ഥാപിക്കുമെന്നും ബംഗ്ലാദേശ് കരസേനാ മേധാവി ജനറല് വഖാര്-ഉസ്-സമാന് നേരത്തെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തുകയാണ് ലക്ഷ്യമെന്ന് ഇടക്കാല സര്ക്കാരിന്റെ മേധാവി മുഹമ്മദ് യൂനുസും വ്യക്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us