കുരുതിക്കളമായി ഗാസ; ഇസ്രായേൽ ആക്രമണത്തിൽ മരണം നാല്പതിനായിരം കടന്നു

ഗാസയിലെ ആരോഗ്യ മന്ത്രാലയമാണ് മരണസംഖ്യയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

dot image

ഗാസ: ഒക്ടോബർ ഏഴിന് പുതിയ പോർമുഖം തുറന്നതിന് ശേഷം ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ 40,000 കടന്നു. ഗാസയിലെ ആരോഗ്യ മന്ത്രാലയമാണ് മരണസംഖ്യയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

40,005 ആണ് നിലവിലെ മരണസംഖ്യ. ഗാസയിലെ 23 ലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ 1.7 ശതമാനം ആളുകളാണ് ഇതോടെ ഇസ്രായേൽ ആക്രമണങ്ങളിൽ മരിച്ചുവീണത്. ഇവരിൽ സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ. ആശുപത്രികളിൽ രജിസ്റ്റർ ചെയ്ത കണക്കുകൾ മാത്രമാണ് ഇവ എന്നതിനാൽ അനൗദ്യോഗികമായി ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഗാസയിലെ 60 ശതമാനത്തോളം കെട്ടിടങ്ങളും ഇതുവരെ തകർന്നതായി റിപ്പോർട്ടുകളുണ്ട്.

വഖഫ് ബില് ജെപിസിക്ക് വിടുമ്പോൾ; മൂന്നാമൂഴത്തിൽ നെഞ്ചളവിൻ്റെ കരുത്ത് ചോർന്നോ?

അതേസമയം, ഇസ്രായേലിനെതിരായ യുദ്ധത്തിൽ രാഷ്ട്രീയമായോ സാമ്പത്തികമായോ സൈനികമായോ വിട്ടുവീഴ്ചക്ക് ശ്രമിക്കുന്നത് ദൈവകോപത്തിനിടയാക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനയി പറഞ്ഞിരുന്നു. ഇസ്രായേലിനെതിരായ സംഘർഷത്തെ കുറിച്ച് പുനർ ചിന്തിക്കാൻ ചിലർ നടത്തുന്ന മന:ശാസ്ത്രപരമായ നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ ഇറാൻ സന്ദർശനത്തിനിടെ കൊല്ലപ്പെട്ടതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം തുടരുന്നതിനിടെയാണ് ഖമനയിയുടെ പരാമർശം. ഹനിയയുടെ മരണത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ ഇറാൻ നേരിട്ട് തിരിച്ചടിക്കുമെന്ന് ഖമനയി നേരത്തെ സൂചിപ്പിച്ചിരുന്നു. ഹനിയയുടെ രക്തത്തിന് പ്രതികാരം ചെയ്യേണ്ടത് കടമയായി കാണുന്നുവെന്നാണ് ഖമനയി വ്യക്തമാക്കിയത്. ഹനിയ വധത്തിന് കഠിനമായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us