'കമല മികച്ച പ്രസിഡന്റായിരിക്കും'; പിന്മാറ്റത്തിന് ശേഷം ആദ്യ വേദിയില് ബൈഡനും വൈസ് പ്രസിഡൻ്റും

തനിക്ക് ലഭിച്ചത് മികച്ച വൈസ് പ്രസിഡൻ്റിനെയെന്ന് ബൈഡൻ

dot image

വാഷിങ്ടണ് ഡിസി: അമേരിക്കന് പ്രസിഡന്ഷ്യല് തിരഞ്ഞെടുപ്പ് ചൂടേറുമ്പോള് പ്രചരണത്തിന് ഒരുമിച്ചിറങ്ങി പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും. ഡെമോക്രാറ്റിക് പാര്ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്ത്ഥിത്വത്തില് നിന്ന് പിന്മാറിയതിന് ശേഷം ആദ്യമായാണ് ബൈഡനും നിലവിലെ സ്ഥാനാര്ത്ഥിയായ കമല ഹാരിസും ഒരുമിച്ച് വേദി പങ്കിടുന്നത്. മാരിലാന്റിലെ മാല്ബൊറോയില് നടന്ന പരിപാടിയില് 2300ഓളം പേരാണ് പങ്കെടുത്തതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

അമേരിക്കന് പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കുന്ന കമല ഹാരിസിനെ പ്രകീര്ത്തിച്ചുകൊണ്ടായിരുന്നു ബൈഡന് സംസാരിച്ചത്. തങ്ങളുണ്ടാക്കിയ എല്ലാ വിജയത്തിലും തനിക്ക് മികച്ച പങ്കാളിയെ ലഭിച്ചെന്നും കമല മികച്ച പ്രസിഡന്റായിരിക്കുമെന്നും ബൈഡന് പറഞ്ഞു. ദശലക്ഷക്കണക്കിന് അമേരിക്കക്കാര് ഉപയോഗിക്കുന്ന പത്ത് മരുന്നുകളുടെ വില കുറയ്ക്കുമെന്ന ബൈഡന് ഭരണകൂടത്തിന്റെ നയത്തെ ആഘോഷിക്കുന്നത് കൂടിയായിരുന്നു പരിപാടി. നയപ്രഖ്യാപനത്തേക്കാള് തന്റെ വൈസ് പ്രസിഡന്റിനെ പുകഴ്ത്താനായിരുന്നു ബൈഡന് വേദിയെ ഉപയോഗിച്ചത്.

'ഫ്രണ്ട്സ്' താരം മാത്യു പെറിയുടെ മരണം; അഞ്ച് പേർക്കെതിരെ കേസ്

പ്രസിഡനറ് സ്ഥാനാർത്ഥിത്വത്തില് നിന്നുള്ള പിന്മാറ്റത്തെ കുറിച്ചും ബൈഡന് പരാമർശിച്ചു. 'എനിക്ക് 40 വയസ് പ്രായം മാത്രമേ തോന്നിക്കുകയുള്ളുവെന്ന് എനിക്ക് അറിയാം. ഒരുപാട് കാലം ഞാന് യുവാവായിരുന്നു. ഇപ്പോള് എനിക്ക് പ്രായമായി', തമാശയോടെ ബൈഡന് പറഞ്ഞു. അതേസമയം സമാനമായി ബൈഡനെ പ്രകീര്ത്തിക്കാന് കമല ഹാരിസും മറന്നില്ല. നമ്മുടെ പ്രസിഡന്റിന് ഒരുപാട് സ്നേഹം ഈ മുറിയില് ലഭിക്കുന്നുണ്ടെന്നാണ് കമലയും പരാമര്ശിച്ചത്.

നിരവധിപേര് പരിപാടിയില് പങ്കെടുത്തെങ്കിലും സ്ഥാനാര്ത്ഥിയായതിന് ശേഷം മാധ്യമപ്രവര്ത്തകരോട് കമല പ്രതികരണങ്ങല് നല്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം ട്രംപിനേക്കാള് വിജയ സാധ്യത കമലയ്ക്കുണ്ടെന്നുള്ള പോളിങ് ഫലങ്ങളും പുറത്ത് വരുന്നുണ്ട്. അരിസോണ, മിച്ചിഗണ്, പെനിസില്വാനിയ, വിസ്കോണ്സിന് എന്നീ സ്ഥലങ്ങളില് റിപ്പബ്ലിക്ക് പാര്ട്ടി സ്ഥാനാര്ത്ഥിയും മുന് അമേരിക്കന് പ്രസിഡന്റുമായ ഡോണാള്ഡ് ട്രംപിനേക്കാള് പോളിങ് കമലയ്ക്കാണെന്ന് കുക്ക് പൊളിറ്റിക്കല് റിപ്പോര്ട്ട് അടുത്തിടെ പുറത്തിറക്കിയ സര്വേയില് വ്യക്തമാക്കുന്നു.

കുരുതിക്കളമായി ഗാസ; ഇസ്രായേൽ ആക്രമണത്തിൽ മരണം നാല്പതിനായിരം കടന്നു

എന്നാല് ബെഡ്മിന്സ്റ്ററിലെ ഗോള്ഫ് റിസോര്ട്ടില് വെച്ച് നടത്തിയ വാര്ത്താ സമ്മേളനത്തില് കമല ഹാരിസിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് ട്രംപ് പ്രതികരിച്ചത്. കമലയ്ക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങള് നടത്താന് തനിക്ക് അര്ഹതയുണ്ടെന്നും ട്രംപ് പറഞ്ഞു. 'കമല ഹാരിസിന്റെ പ്രസിഡന്റ് സ്ഥാനം എങ്ങനെയായിരിക്കുമെന്ന് നിങ്ങള്ക്ക് ഊഹിക്കാന് സാധിക്കില്ല. കാരണം നിങ്ങള് ഇപ്പോള് തന്നെ ആ പേടിസ്വപ്നത്തിലാണ് ജീവിക്കുന്നത്. എനിക്ക് അവരോട് ബഹുമാനമില്ല', ട്രംപ് കൂട്ടിച്ചേര്ത്തു. കൂടാതെ, പണപ്പെരുപ്പം, അക്രമങ്ങള്, കുടിയേറ്റം എന്നിവയെക്കുറിച്ചും ട്രംപ് പ്രതികരിച്ചു. കഴിഞ്ഞ വര്ഷങ്ങളായി അടിസ്ഥാന സാധനങ്ങളുടെ വില കൂട്ടിയത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ട്രംപ് കമലയ്ക്കെതിരെ രംഗത്തെത്തിയത്. ഉപഭോക്താക്കള്ക്ക് ആശ്വാസമായി മൂന്ന് വര്ഷങ്ങള്ക്കിടയില് ഏറ്റവും കുറഞ്ഞ നിരക്കിലാണ് പണപ്പെരുപ്പം വര്ധിച്ചത്. അമേരിക്കക്കാരുടെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് പണപ്പെരുപ്പം.

dot image
To advertise here,contact us
dot image