ആശങ്ക പടര്ത്തി എം പോക്സ്; പാകിസ്ഥാനില് യുവാവിന് രോഗം സ്ഥിരീകരിച്ചു

പെഷവാറിലെ ഖൈബര് മെഡിക്കല് സര്വകലാശാലയാണ് രോഗം സ്ഥിരീകരിച്ചത്

dot image

ഇസ്ലാമാബാദ്: ആശങ്ക പടര്ത്തി എം പോക്സ്. പാകിസ്ഥാനില് ആദ്യ എം പോക്സ് കേസ് സ്ഥിരീകരിച്ചു. സൗദി അറേബ്യയില് നിന്നും എത്തിയ മര്ദാന് സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ആഗസ്റ്റ് മൂന്നാം തീയതിയാണ് പാകിസ്ഥാനിലെത്തിയത്. പെഷവാറില് എത്തിയ യുവാവില് രോഗലക്ഷണങ്ങള് പ്രകടമായിരുന്നു. പെഷവാറിലെ ഖൈബര് മെഡിക്കല് സര്വകലാശാലയാണ് രോഗം സ്ഥിരീകരിച്ചത്.

ആരോഗ്യവകുപ്പ് യുവാവിന്റെ സമ്പര്ക്കപ്പട്ടിക തയ്യാറാക്കുകയാണ്. രോഗിയുമായി അടുത്തിടപഴികയവരുടെ പട്ടിക തയ്യാറാക്കും. സൗദി അറേബ്യയില് നിന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും നിരീക്ഷിക്കും. 2023 ല് മൂന്ന് യാത്രക്കാര്ക്ക് എം പോക്സ് സ്ഥിരീകരിച്ചിരുന്നു. കറാച്ചി ജിന്ന അന്താരാഷ്ട്ര എയര്പോര്ട്ടില് വെച്ചായിരുന്നു സ്ഥിരീകരിച്ചത്. 30 നും 45 വയസ്സിനും ഇടയില് പ്രായമുള്ളവര്ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

എം പോക്സ് പടരുന്ന സാഹചര്യത്തില് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രണ്ട് വര്ഷത്തിനിടെ രണ്ടാം തവണയാണിത്. കോംഗോയിലും സമീപ രാജ്യങ്ങളിലും എം പോക്സ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us