'പോത്ത് വേണ്ടിയിരുന്നില്ല, ഇച്ചിരി സ്ഥലം തരാമായിരുന്നു'; സമ്മാനത്തില് തമാശയുമായി നദീം

അർഷാദ് പ്രതിനിധാനം ചെയ്യുന്ന നാടിന്റെ സംസ്കൃതിയും പാരമ്പര്യവും മുന്നിര്ത്തിയായിരുന്നു അത്തരം ഒരു സമ്മാനം ഭാര്യാപിതാവ് നല്കിയത്.

dot image

ലാഹോർ: പാരിസ് ഒളിമ്പിക്സിലെ ജാവലിൻ ത്രോയിൽ സ്വർണം നേടിയതിന് പിന്നാലെ നദീം അർഷാദിന് വലിയ സ്വീകരണമാണ് പാകിസ്ഥാനിൽ ലഭിച്ചത്. പഞ്ചാബ് ഭരണകൂടം വലിയ കാറും മറ്റും നദീമിന് സമ്മാനമായി നൽകിയപ്പോൾ, അദ്ദേഹത്തിന്റെ ഭാര്യാപിതാവ് നൽകിയ സമ്മാനമായിരുന്നു ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ഒരു പോത്തായിരുന്നു ആ സമ്മാനം.

കെ എം ബഷീര് കൊല്ലപ്പെട്ട കേസ്; ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം ചുമത്തി

ഇപ്പോളിതാ പോത്തിനെ സമ്മാനമായി ലഭിച്ചതിൽ പ്രതികരണവുമായി വന്നിരിക്കുകയാണ് താരം. ഒരു പാകിസ്ഥാൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നദീം ഭാര്യാപിതാവ് പോത്തിനെ നൽകിയ സംഭവത്തെ തമാശരൂപേണ പരിഹസിച്ചത്. ഇത്രയും നേടിയ തനിക്ക് അദ്ദേഹം അഞ്ചോ ആറോ ഏക്കർ സ്ഥലം നൽകുമെന്നായിരുന്നു താൻ പ്രതീക്ഷിച്ചതെന്നും ഭാര്യയാണ് തനിക്ക് പോത്തിനെ കിട്ടിയ കാര്യം പറഞ്ഞതെന്നും നദീം പറഞ്ഞു.

അർഷാദ് പ്രതിനിധാനം ചെയ്യുന്ന നാടിന്റെ സംസ്കൃതിയും പാരമ്പര്യവും മുന്നിര്ത്തിയായിരുന്നു അത്തരം ഒരു സമ്മാനം ഭാര്യാപിതാവ് നല്കിയത്. പ്രദേശത്തെ ഗ്രാമീണരെ സംബന്ധിച്ച് ഉപഹാരമായി പോത്തിനെ നല്കുകയെന്നത് വളരെ മൂല്യമേറിയതും ആദരം നിറഞ്ഞതുമായ കാര്യവുമാണ്.

ഒളിമ്പിക്സില് റെക്കോര്ഡോടെ സ്വര്ണ്ണം നേടിയ പാക് താരം അര്ഷദ് നദീമിനെ തേടി പണമായും ഉപഹാരങ്ങളായും നിരവധി സമ്മാനങ്ങൾ ഇപ്പോഴും എത്തുന്നുണ്ട്. ജാവലിന് ത്രോയിലാണ് അര്ഷാദിന് സ്വര്ണ്ണം ലഭിച്ചത്. 92.97 മീറ്റര് ദൂരമെറിഞ്ഞാണ് സ്വര്ണ്ണ നേട്ടം. അഞ്ച് കോടി രൂപയോളം രൂപയാണ് സമ്മാനമായി ഇതുവരെ ലഭിച്ചത്. രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന് ബഹുമതി നല്കിയും അര്ഷാദ് ആദരിക്കപ്പെട്ടു.

dot image
To advertise here,contact us
dot image