'ഇന്ത്യ വിപ്ലവ കണ്ടുപിടിത്തങ്ങളുടെ നേതാവ്'; പ്രകീര്ത്തിച്ച് ബില് ഗേറ്റ്സ്

സിയാറ്റിലില് ആരംഭിച്ച പുതിയ ഇന്ത്യന് കോണ്സുലേറ്റില് വെച്ച് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലായിരുന്നു ബില് ഗേറ്റ്സിന്റെ പ്രശംസ

dot image

വാഷിങ്ടണ് ഡിസി: ഇന്ത്യയുടെ വികസനങ്ങളെ പ്രകീര്ത്തിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന് ബില് ഗേറ്റ്സ്. ഇന്ത്യയെ വിപ്ലവകരമായ പുതിയ കണ്ടുപിടുത്തങ്ങളുടെ നേതാവെന്നാണ് അമേരിക്കന് വ്യവസായി കൂടിയായ ബില് ഗേറ്റ്സ് വിശേഷിപ്പിച്ചിരിക്കുന്നത്. സിയാറ്റിലില് ആരംഭിച്ച പുതിയ ഇന്ത്യന് കോണ്സുലേറ്റില് വെച്ച് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലായിരുന്നു ബില് ഗേറ്റ്സിന്റെ പ്രശംസ.

സിയാറ്റിലില് വെച്ച് ആദ്യമായി നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില് ബില്ഗേറ്റ്സായിരുന്നു പതാകയുയര്ത്തിയത്. രണ്ടായിരത്തോളം വരുന്ന ഇന്ത്യന്-അമേരിക്കന് പൗരന്മാര് പങ്കെടുത്ത പരിപാടിയില് ഇന്ത്യയുടെ സാങ്കേതിക മേഖല, കാര്ഷിക മേഖല, ആരോഗ്യ മേഖല തുടങ്ങിയ മേഖലകളിലെ മികവിനെ കുറിച്ച് ബില് ഗേറ്റ്സ് സംസാരിച്ചു.

'രാഹുല് ഗാന്ധിയുടെ പൗരത്വം റദ്ദാക്കണം'; കോടതിയെ സമീപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി

''സുരക്ഷിതമായ വില കുറഞ്ഞ വാക്സിനുകള് മുതല് ഇന്ത്യന് ഡിജിറ്റല് പബ്ലിക് മേഖലകള് വരെയുള്ള ഇന്ത്യയുടെ മികവ് ഇന്ത്യക്കാരെ മാത്രമല്ല, മൊത്തം ലോകത്തെ തന്നെ സഹായിക്കുന്നു. ആഗോള ദക്ഷിണ രാജ്യങ്ങള് അവരുടെ സാങ്കേതിക മേഖല വിപുലീകരിക്കാന് ഇന്ത്യയുടെ അനുഭവങ്ങളെയാണ് പ്രയോജനപ്പെടുത്തുന്നത്,'' അദ്ദേഹം പറഞ്ഞു.

അമേരിക്കന് കോണ്ഗ്രസ് പ്രതിനിധികളായ സൂസന് ഡെല്ബീന്, കിം ഷ്രിയെര്, ആദം സ്മിത്ത്, ലഫ്നന്റ് ജനറല് സേവ്യര് ബ്രണ്സോണ്, അമേരിക്കയിലെ വടക്ക് പടിഞ്ഞാറ് പസഫിക്കിലെ ആദ്യ കമാന്ഡര് മാര്ക് സുകാറ്റോ, വടക്ക് പടിഞ്ഞാറിലെ നാവികസേന കമാന്ഡര് വാഷിങ്ടണ് ലെഫ്നന്റ് ഗവര്ണര് ഡെന്നി ഹെക്ക്, വാഷിങ്ടണ് സ്റ്റേറ്റ് സെക്രട്ടറി സ്റ്റീവ് ഹോബ്ബ്സ്, വാഷിങ്ടണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്റ്റീവ് ഗോണ്സലേസ് തുടങ്ങിയവര് പരിപാടിയില് പങ്കെടുത്തു.

ഷിരൂർ ദൗത്യം പ്രതിസന്ധിയിൽ, തൽക്കാലം അവസാനിപ്പിച്ചു; തിരച്ചിൽ ഡ്രഡ്ജർ എത്തിച്ച ശേഷം മാത്രം

നാനാത്വത്തില് ഏകത്വം എന്ന പ്രമേയം മുന്നിര്ത്തിയുള്ള ഫ്ളോട്ടുകളും സാസ്കാരിക പരിപാടികളും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കിങ് കൗണ്ടി, ബെല്ലിവ്യൂ സിറ്റി (വാഷിങ്ടണ്), പോര്ട്ലാന്ഡ് (ഒറേഗണ്), ഹില്സ്ബോറോ (ഒറേഗണ്), ടിഗാര്ഡ് (ഒറേഗണ്) എന്നീ സിറ്റി കൗണ്സില് അഞ്ച് വ്യത്യസ്ത പ്രഖ്യാപനങ്ങളും പുറപ്പെടുവിച്ചു.

'വികസിത ഭാരതം-2047' എന്നതാണ് ഈ വര്ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം. വികസിത് ഭാരത് 2047 എന്നത് വെറും വാക്കുകളല്ല, മറിച്ച് 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളാണെന്നായിരുന്നു ചെങ്കോട്ടയില് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. വികസിത ഭാരതത്തിനായി ജനങ്ങള് നിരവധി നിര്ദേശങ്ങള് നല്കിയിട്ടുണ്ട്. കര്ഷകരും ജവാന്മാരും രാഷ്ട്ര നിര്മ്മാണത്തില് പങ്കാളികളായി. കൊറോണ കാലഘട്ടം നമുക്ക് എങ്ങനെ മറക്കാനാകും. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്ക്ക് ഏറ്റവും വേഗത്തില് നമ്മുടെ രാജ്യം വാക്സിനുകള് നല്കി. ഇതേ രാജ്യത്തെയാണ് തീവ്രവാദികള് ആക്രമിക്കുന്നത്. രാജ്യത്തെ സായുധ സേന സര്ജിക്കല് സ്ട്രൈക്കും വ്യോമാക്രമണവും നടത്തുമ്പോള്, രാജ്യത്തെ യുവാക്കളില് അഭിമാനം നിറയുന്നുവെന്നായിരുന്നു മോദി പ്രസംഗിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us