ഗാസ: കൂട്ടക്കുരുതി അവസാനിക്കാത്ത ഗാസയില് ആശങ്ക വര്ധിപ്പിച്ച് ആദ്യ പോളിയോ കേസ്. വൈറസിനെതിരെ ഗാസയിലെ കുട്ടികള്ക്ക് വാക്സിന് നല്കുന്നതിന് വേണ്ടി ആക്രമണത്തിന് താല്ക്കാലിക വിരാമമിടണമെന്ന ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം ആദ്യ പോളിയോ കേസ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. തെരുവുകളിലെ മലിന ജലം, മരുന്നുകളുടെ അഭാവം, ഇസ്രയേല് ഉപരോധം കാരണം വ്യക്തിഗത ശുചിത്വത്തിന് ഉപയോഗിക്കുന്ന ഉല്പ്പന്നങ്ങള്ക്കുള്ള അഭാവം തുടങ്ങിയവയാണ് ഗാസയില് വൈറസിന്റെ ആവിര്ഭാവത്തിന് കാരണമെന്ന് ആരോഗ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു.
കഴിഞ്ഞ ദിവസം പോളിയോ കേസ് റിപ്പോര്ട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു പോളിയോ വാക്സിനേഷന് ക്യാമ്പ് ആരംഭിക്കുന്നതിന് വേണ്ടി സംഘര്ഷം താല്ക്കാലികമായി നിര്ത്തിവെക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടത്. എല്ലായിടത്തും സംഘര്ഷം നടക്കുന്നതിനാല് പോളിയോ വാക്സിനേഷന് സാധിക്കില്ലെന്ന് ന്യൂയോര്ക്കിലെ ഐക്യരാഷ്ട്രസഭ ഹെഡ്ക്വാര്ട്ടേര്സില് വെച്ച് മാധ്യമപ്രവര്ത്തകരോട് ഗുട്ടെറസ് പ്രതികരിച്ചിരുന്നു.
കുരുതിക്കളമായി ഗാസ; ഇസ്രായേൽ ആക്രമണത്തിൽ മരണം നാല്പതിനായിരം കടന്നുവെല്ലുവിളികള് ഗുരുതരമാണെങ്കിലും പത്ത് വയസിന് താഴെയുള്ള കുട്ടികള്ക്ക് പോളിയോ വാക്സിന് ക്യാമ്പയിന് നടത്താന് ഐക്യരാഷ്ട്ര സംഘടന തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. '' ഗാസയിലെ നാശം കണക്കിലെടുക്കുമ്പോള് പോളിയോയുടെ വ്യാപനവും ആവിര്ഭാവവും കുറയ്ക്കുന്നതിന് രണ്ട് റൗണ്ട് ക്യാമ്പയിനുകളിലൂടെ 95 ശതമാനം വാക്സിനേഷന് നടത്തേണ്ടതുണ്ട്. വിജയകരമായ വാക്സിനേഷന് ക്യാമ്പയിന് വേണ്ടി വാക്സിനുകളും റഫ്രിജറേഷന് ഉപകരണങ്ങളുമെത്തിക്കുക, ഗാസയിലേക്ക് പോളിയോ വിദഗ്ദരെ കയറ്റിവിടുക, വിശ്വസനീയമായ ഇന്റര്നെറ്റ്, ഫോണ് സേവനങ്ങള് ലഭ്യമാക്കുക എന്നീ സേവനങ്ങള് ആവശ്യമാണ്,'' ഗുട്ടെറസ് പറഞ്ഞു.
വാക്സിനേഷന് രണ്ട് റൗണ്ടുകളിലായി ഓഗസ്റ്റിന്റെ അവസാനത്തിലും സെപ്റ്റംബറിലുമായി ഗാസ മുനമ്പിലൊട്ടാകെ നല്കുമെന്ന് കുട്ടികളുടെ ഐക്യരാഷ്ട്ര സംഘടനയായ യൂണിസെഫ് അറിയിച്ചു. വെടിനിര്ത്തല് സാധ്യമാക്കാതെ വാക്സിനേഷന് ക്യാമ്പയിന് വിജയിപ്പിക്കാന് സാധിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കുന്നു. വൈറസിന്റെ വ്യാപനം ഗാസ അതിര്ത്തിയില് മാത്രം ഒതുങ്ങില്ലെന്നും അന്താരാഷ്ട്ര സ്ഥാപനങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ഗാസയ്ക്കുള്ളിലും പുറത്തും വൈറസ് വ്യാപിക്കുന്നത് തടയാനുള്ള ആവശ്യമായ മാര്ഗങ്ങള് സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
'ഇസ്രായേലിനോട് വിട്ടുവീഴ്ച വേണ്ട'; പുനർചിന്തകൾ ദൈവകോപത്തിന് ഇടയാക്കുമെന്ന് അയത്തൊള്ള ഖമനയിഅതേസമയം വാക്സിനേഷന് ക്യാമ്പിന് വേണ്ടി ആക്രമണങ്ങള്ക്ക് താല്ക്കാലിക വിരാമമിടാനുള്ള ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനത്തെ പിന്തുണക്കുന്നുവെന്ന് ഹമാസ് അറിയിച്ചു. ഗാസ മുനമ്പില് അകപ്പെട്ട 20 ലക്ഷത്തോളം വരുന്ന പലസ്തീന് ജനതയ്ക്ക് മരുന്നുകളും ഭക്ഷണവും ലഭ്യമാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ജൂലൈയില് തന്നെ ഗാസയിലെ ആരോഗ്യമന്ത്രാലയം പോളിയോ പകര്ച്ചവ്യാധി പ്രഖ്യാപിക്കുകയും വൈറസിന്റെ വ്യാപനത്തിന് കാരണം ഇസ്രയേലാണെന്നും ആരോപിച്ചിരുന്നു. എന്നാല് തങ്ങളുടെ സൈനികരുടെ വാക്സിനേഷന് ആരംഭിച്ചിട്ടുണ്ടെന്നാണ് ഇസ്രയേല് സൈന്യം പ്രതികരിച്ചത്.