മാത്യു പെറിയുടെ മരണത്തിന് പിന്നിലെ 'കെറ്റാമിന് റാണി'

അമേരിക്കന്, ബ്രിട്ടീഷ് പൗരത്വമുള്ള ജസ്വീൻ സംഗ മയക്കുമരുന്ന് ഇടപാടുകാർക്കിടയിൽ വളരെ പ്രസിദ്ധയാണെന്നാണ് റിപ്പോർട്ടുകൾ. ലോസ് ഏഞ്ചല്സിലെ 'കെറ്റാമിന് റാണി' എന്ന പേരില് ഇവർ കുപ്രസിദ്ധയാണ്.

dot image

വെബ് സീരീസുകൾ ലോകം പരിചയപ്പെടുന്നതിന് മുമ്പ് തന്നെ അമേരിക്കൻ സിറ്റ്കോമിലൂടെ കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ നടനായിരുന്നു മാത്യു പെറി. 1994 മുതൽ 2004 വരെ നീണ്ട 'ഫ്രണ്ട്സ്' സീരീസ് ലോകവ്യാപകമായി പെറിക്ക് നേടിക്കൊടുത്ത സ്വീകാര്യത സമാനതകളില്ലാത്തതായിരുന്നു. സ്വന്തം വീട്ടിലെ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ പെറിയെ കണ്ടെത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് അദ്ദേഹത്തിൻ്റെ ആരാധകർ കേട്ടത്. കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലായിരുന്നു അമിതമായ ലഹരി ഉപയോഗത്തെ തുടർന്ന് പെറി മരിച്ചത്.

നിരോധിത ലഹരിമരുന്നായ കെറ്റാമിന്റെ അമിതോപയോഗമാണ് ഇദ്ദേഹത്തിന്റെ മരണ കാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സ്ഥിരീകരണം. നടൻ്റെ മരണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തി അഞ്ച് പേര്ക്കെതിരെ കേസെടുത്ത വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. അതിന് പിന്നാലെ ജസ്വീൻ സംഗ എന്ന നാല്പ്പത്തിയൊന്നുകാരിയുടെ പേര് വളരെ വേഗം ട്രെൻഡിങ്ങായി. ആരാണ് ജസ്വീൻ സംഗ ? നടന്റെ മരണത്തിൽ ഇവർക്കുള്ള പങ്കെന്താണ് ? അമേരിക്കന്-ബ്രിട്ടീഷ് പൗരത്വമുള്ള ജസ്വീൻ സംഗയുടെ പേര് മയക്കുമരുന്ന് ഇടപാടുകാർക്കിടയിൽ സുപരിചിതയാണ്. ലോസ് ഏഞ്ചല്സിലെ 'കെറ്റാമിന് റാണി' എന്ന പേരിലാണ് ഇവരുടെ കുപ്രസിദ്ധി.

'ഹിന്ദുക്കൾ സുരക്ഷിതരായിരിക്കും, ഉറപ്പ്'; മോദിയെ വിളിച്ച് മുഹമ്മദ് യൂനുസ്

മരണത്തിലേക്ക് നയിച്ച കെറ്റാമിൻ പെറിക്ക് നല്കിയത് സംഗയാണ് എന്നാണ് കണ്ടെത്തല്. എറിക് ഫ്ലെമിംഗ് എന്ന ബ്രോക്കർ മുഖേനയാണ് സംഗ പെറിക്ക് മയക്കുമരുന്നുകള് നല്കിയത്. ‘മയക്കുമരുന്ന് വിൽക്കുന്ന എംപോറിയം’ എന്നാണ് സംഗയുടെ താമസസ്ഥലത്തെ വിശേഷിപ്പിച്ചിരുന്നത്. മെത്താഫെറ്റാമൈന്, കൊക്കെയ്ന് അടക്കമുള്ള മാരക ലഹരി മരുന്നുകള് ഇവിടെ സംഭരിക്കുകയും പായ്ക്ക് ചെയ്ത് വില്പന നടത്തുകയും ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്ട്ടുകള്.

2019 മുതലാണ് സംഗ മയക്കുമരുന്നു വിൽപ്പന ശൃംഖലയുടെ രാജ്ഞിയായത്. മെത്താഫെറ്റാമൈൻ വിറ്റതിന് ഇവര് മാർച്ചിൽ അറസ്റ്റിലായിരുന്നു. പരിശോധനയില് ലിക്വിഡ് കെറ്റാമിന്റെ 79 കുപ്പികളും 2,000 മെത്ത് ഗുളികകളും പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്ഷം ഒക്ടോബറില് മാത്യു പെറിക്കു വേണ്ടി അദ്ദേഹത്തിന്റെ സഹായി വഴി രണ്ട് തവണ കെറ്റാമിൻ്റെ 50 കുപ്പികള് ജസ്വീന് എത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തല്. ഒക്ടോബര് 13 നാണ് ജസ്വീൻ ആദ്യമായി മാത്യു പെറിക്ക് കെറ്റാമിന് സാംപിള് നല്കുന്നത്. ഇതിനു തൊട്ടടുത്ത ദിവസവും അദ്ദേഹം 25 കുപ്പികള് ജസ്വീനില് നിന്ന് വാങ്ങി. ഒരാഴ്ച്ചയ്ക്കുള്ളില് വീണ്ടുമൊരു 25 കുപ്പി കൂടി വാങ്ങി. മാത്യു പെറിയില് നിന്ന് തുടരെ തുടരെ ഓർഡറുകൾ ലഭിച്ചതോടെ, 'കെറ്റാമിന് ലോലിപോപ്പ്' എന്ന പേരില് ബോണസും ജസ്വീന് നല്കിയിരുന്നുവെന്നാണ് കണ്ടെത്തല്.

സ്വന്തം വസതിയിലെ സ്വിമ്മിങ് പൂളില് മരിച്ച നിലയില് കണ്ടെത്തിയത് വരെയുള്ള ദിവസങ്ങളിൽ നിത്യേന ആറ് ഡോസ് ലഹരി മരുന്ന് മാത്യു പെറി ഉപയോഗിച്ചിരുന്നു. മാത്യു പെറിയുടെ മരണത്തിന് പിന്നാലെ പെറിയുമായി നടത്തിയ ചാറ്റുകളും പണമിടപാട് രേഖകളും ഡിലീറ്റ് ചെയ്യാന് ജസ്വീന് അദ്ദേഹത്തിന്റെ സഹായിയോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഗൂഢാലോചന, മയക്കുമരുന്ന് കൈകാര്യം ചെയ്യല്, വിതരണം ചെയ്യാനുള്ള ഉദ്ദേശത്തോടെ മെത്താഫെറ്റാമൈന്, കെറ്റാമിന് എന്നിവ കൈവശംവെയ്ക്കൽ എന്നീ കുറ്റങ്ങളാണ് ജസ്വീനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല് പത്ത് വര്ഷം തടവുശിക്ഷയും പരമാവധി ജീവപര്യന്തവും വരെ ലഭിക്കാമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

dot image
To advertise here,contact us
dot image