വേറെ ലെവല് തട്ടിപ്പ്; സിമന്റ് കൊണ്ടുണ്ടാക്കിയ വ്യാജ വെളുത്തുള്ളി; വൈറലായി വീഡിയോ

മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം

dot image

മുംബൈ: പല തരത്തിലുള്ള വ്യാജന്മാരെ വിപണിയില് കണ്ടിട്ടുണ്ടെങ്കിലും ഇപ്പോള് സോഷ്യല് മീഡിയിയില് നിറയുന്നത് വ്യത്യസ്തത നിറഞ്ഞ ഒരു വ്യാജനാണ്. സിമൻ്റ് കൊണ്ട് നിര്മ്മിച്ച വ്യാജ വെളുത്തുള്ളിയുടെ വീഡിയോയാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലായി മാറിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം.

വീടിന് പുറത്തുള്ള ഒരു തെരുവ് കച്ചവടക്കാരനില് നിന്ന് റിട്ട. പൊലീസ് ഉദ്യോഗസ്ഥന് സുഭാഷ് പാട്ടീലിന്റെ ഭാര്യ 250 ഗ്രാം വെളുത്തുള്ളി വാങ്ങിയിരുന്നു. വെളുത്തുള്ളി തൊലി കളയാന് ശ്രമിച്ചപ്പോളാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായത്. വെളുത്തുള്ളി സൂഷ്മമായി പരിശോധിച്ചപ്പോള് ഇത് സിമന്റുകൊണ്ടാണ് നിര്മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. ഒറ്റ നോട്ടത്തില് ഒറിജിനലിനെ വെല്ലുന്ന വ്യാജന്. സിമന്റുപയോഗിച്ച് നിര്മ്മിച്ചവയും യഥാര്ത്ഥ വെളുത്തുള്ളിയും തമ്മില് കലര്ത്തിയാണ് പല കച്ചവടക്കാരും ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്.

അതേസമയം കഴിഞ്ഞയാഴ്ച മധ്യപ്രദേശ് ഹൈക്കോടതി വെളുത്തുള്ളിയെ പച്ചക്കറിയായി പ്രഖ്യാപിച്ചു. പച്ചക്കറികളിലും സുഗന്ധവ്യഞ്ജന വിപണികളിലും വില്ക്കാന് അനുമതി നല്കി. വെളുത്തുള്ളി പച്ചക്കറിയാണോ സുഗന്ധവ്യഞ്ജനമാണോ എന്നതിനെച്ചൊല്ലി വര്ഷങ്ങളോളം നീണ്ട തര്ക്കം നിലനിന്നിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us