'നമുക്ക് വേണ്ടി അവർ പോരാടും'; കമലാ ഹാരിസിനെ പിന്തുണച്ച് ഹിലരി ക്ലിന്റന്

'പ്രസിഡന്റെന്ന നിലയിൽ കമലാ ഹാരിസിന് നമ്മുടെ പിന്തുണയുണ്ടാകും'

dot image

ചിക്കാഗോ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെ പ്രശംസിച്ചും പിന്തുണച്ചും ഹിലരി ക്ലിന്റൻ. ചിക്കാഗോയിൽ നടക്കുന്ന ഡെമോക്രാറ്റിക് കൺവെൻഷനിലാണ് കമലാ ഹാരിസിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഹിലരി ക്ലിന്റൻ രംഗത്തെത്തിയത്. ആയിരക്കണക്കിന് പേരാണ് കമലാ ഹാരിസിന് പിന്തുണ അറിയിച്ച് ചിക്കാഗോയിലെ കൺവെൻഷനിലെത്തിയത്.

പ്രസിഡന്റെന്ന നിലയിൽ കമലാ ഹാരിസിന് നമ്മുടെ പിന്തുണയുണ്ടാകും. നമുക്ക് വേണ്ടി അവർ പോരാടും. കഠിനാധ്വാനം ചെയ്യുന്ന കുടുംബങ്ങൾക്ക് വേണ്ടിയും മികച്ച വേതനമുള്ള ജോലിക്കും വേണ്ടിയും അവർ പോരാടും. അതേ, അവർ ഗർഭചിദ്രത്തിനുള്ള അവകാശം പുനഃസ്ഥാപിക്കും. - ഹിലാരി ക്ലിന്റൻ പറഞ്ഞു.

ട്രംപ് അദ്ദേഹത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്ന് ഹിലരി വിമർശിച്ചു. ഇത്രയും നാൾ സ്വന്തം കേസിന്റെ വിചാരണകളുടെ പിന്നാലെയായിരുന്ന അദ്ദേഹം. എന്നാൽ ഒരു സുപ്രഭാതത്തിൽ ഉറക്കമുണർന്നപ്പോൾ അയാൾ സ്വന്തമായി ചരിത്രം ഉണ്ടാക്കി. 34 കുറ്റകൃത്യങ്ങളോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യത്തെ ആളാണ് ട്രംപെന്നും ഹിലരി ക്ലിന്റൻ പറഞ്ഞു.

2008 ൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിത്വത്തിനായി മത്സരിച്ചെങ്കിലും ഒബാമയോട് പരാജയപ്പെട്ട ഹിലരി 2016 ൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മത്സരത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായിരുന്നു.

ഡെമോക്രാറ്റിക് പാർട്ടിയുടെ നാഷണൽ കൺവെൻഷന് അപ്രതീക്ഷിതമായി കമലാ ഹാരിസുമെത്തി. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ താൻ ട്രംപിനെ പരാജയപ്പെടുത്തുമെന്ന ഉറപ്പാണ് പ്രവർത്തകർക്കായി കമല നൽകിയത്. മാത്രമല്ല, പ്രസിഡന്റ് ജോ ബൈഡനെ പ്രശംസിക്കാനും കമലാ ഹാരിസ് മറന്നില്ല, ജോ, നിങ്ങളുടെ ചരിത്രപരമായ നേതൃത്വത്തിനും രാജ്യത്തിനായുള്ള ആജീവനാന്ത സേവനത്തിനും നന്ദി എന്നും കമല പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us