നിങ്ങള് ആരാണെന്നാണ് വിചാരം? ട്രംപിനെ കടന്നാക്രമിച്ച് ബൈഡന്

ചിക്കാഗോയില് നടന്ന ഡെമോക്രാറ്റിക് പാര്ട്ടിയുടെ കണ്വെന്ഷനില് തന്റെ വിടവാങ്ങല് പ്രസംഗത്തിനിടെയായിരുന്നു ബൈഡന്റെ വിമര്ശനം

dot image

വാഷിങ്ടണ് ഡിസി: അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാര്ത്ഥി ഡൊണാള്ഡ് ട്രംപിനെ കടന്നാക്രമിച്ച് ജോ ബൈഡന്. ചിക്കാഗോയില് നടന്ന ഡെമോക്രാറ്റിക് പാര്ട്ടിയുടെ കണ്വെന്ഷനില് തന്റെ വിടവാങ്ങല് പ്രസംഗത്തിനിടെയായിരുന്നു ബൈഡന്റെ വിമര്ശനം. വികാരഭരിതമായ പ്രസംഗത്തിനിടെ ട്രംപിനെ 'പരാജിതന്' എന്നാണ് ബൈഡന് വിശേഷിപ്പിച്ചത്.

തന്റെ ഭരണനേട്ടങ്ങളും ട്രംപ് ഭരണക്കാലത്തെ പരാജയങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ബൈഡന്റെ വിടവാങ്ങല് പ്രസംഗം. 'ട്രംപ് നമ്മളെ പരാജിതരെന്ന് വിശേഷിപ്പിക്കുന്നു, പക്ഷെ യഥാര്ത്ഥത്തില് അദ്ദേഹമാണ് പരാജിതന്. നമ്മള് മുന്നിര രാജ്യമല്ലെന്ന് പറയുന്ന ഒരു രാജ്യത്തിന്റെ പേര് പറയാന് സാധിക്കുമോ? നമ്മളല്ലാതെ ലോകത്തെ ആരാണ് നയിക്കുക?'

'താന് ആരാണെന്നാണ് ട്രംപ് ധരിച്ചിരിക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവന് വെടിയുന്ന സൈനികരെ മോശം വാക്കുകള് ഉപയോഗിച്ചാണ് ട്രംപ് വിശേഷിപ്പിച്ചത്. വ്ളാഡിമിര് പുടിന് മുന്നില് ട്രംപ് ശിരസ് കുനിച്ചു. ഞാന് ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. കമല ഹാരിസ് ഒരിക്കലും അങ്ങനെ ചെയ്യില്ല', ബൈഡന് പറഞ്ഞു.

തന്റെ ഭരണ കാലയളവില് നേരിട്ട വെല്ലുവിളികളെ കുറിച്ച് വിശദീകരിച്ച ബൈഡന് നടപ്പിലാക്കിയ വികസന പ്രവര്ത്തനങ്ങളും ചൂണ്ടിക്കാട്ടി. അമേരിക്കയുടെ ആത്മാവ് സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിലാണ് തങ്ങളെന്നും ബൈഡന് കണ്വെന്ഷനില് പറഞ്ഞു.

കണ്വെന്ഷനില് അമേരിക്കന് പ്രസിഡൻ്റ് സ്ഥാനാര്ത്ഥിത്വത്തിനുള്ള നോമിനേഷന് ഔദ്യോഗികമായി സ്വീകരിച്ച കമല ഹാരിസ്, ബൈഡനോട് നന്ദി പറയുന്നതായും അറിയിച്ചു. 'ജീവിതകാലം മുഴുവനും അദ്ദേഹം നല്കിയ സേവനത്തിന് രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ചരിത്രപരമായ നേതൃത്വത്തിന് നന്ദി', കമല പറഞ്ഞു.

പ്രസിഡന്റെന്ന നിലയില് കമലാ ഹാരിസിന് പൂര്ണ പിന്തുണയുണ്ടാകുമെന്ന് ഹിലരി ക്ലിന്റന് പറഞ്ഞു. 'നമുക്ക് വേണ്ടി അവര് പോരാടും. കഠിനാധ്വാനം ചെയ്യുന്ന കുടുംബങ്ങള്ക്ക് വേണ്ടിയും മികച്ച വേതനമുള്ള ജോലിക്കും വേണ്ടിയും അവര് പോരാടും. അതേ, അവര് ?ഗര്ഭചിദ്രത്തിനുള്ള അവകാശം പുനഃസ്ഥാപിക്കും', ഹിലരി ക്ലിന്റന് പറഞ്ഞു.

ട്രംപ് അദ്ദേഹത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്ന് ഹിലരി വിമര്ശിച്ചു. ഇത്രയും നാള് സ്വന്തം കേസിന്റെ വിചാരണകളുടെ പിന്നാലെയായിരുന്ന അദ്ദേഹം. എന്നാല് ഒരു സുപ്രഭാതത്തില് ഉറക്കമുണര്ന്നപ്പോള് അയാള് സ്വന്തമായി ചരിത്രം ഉണ്ടാക്കി. 34 കുറ്റകൃത്യങ്ങളോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യത്തെ ആളാണ് ട്രംപെന്നും ഹിലരി ക്ലിന്റന് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us